പതിവ് തെറ്റിയില്ല പിരപ്പമൺകാട് പാടശേഖരത്തിലെ വയലാദരം നടന്നു.. .

പതിവ് തെറ്റാതെ പാടശേഖരാനുബന്ധ മികവുകളെ ആദരിക്കുന്ന പരിപാടി വയലാദരം എന്ന പേരിൽ പിരപ്പമൺകാട് പാടശേഖരക്കരയിൽ സംഘടിപ്പിച്ചു.
കേരള കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പാടശേഖരം വീണ്ടെടുത്തതിന് ശേഷമുള്ള മൂന്നുവർഷ കാലയളവിൽ മുടങ്ങാതെ പാട്ടകൃഷി ചെയ്യാൻ പാടത്തെത്തുന്ന കൂട്ടായ്മകൾക്കാണ് പ്രധാനമായും ആദരവ് നൽകിയത് . മഠത്തിൽ ഭഗവതി ക്ഷേത്രം , അവനവഞ്ചേരി ഹൈസ്കൂൾ എസ്പിസി യൂണിറ്റ്, ആറ്റിങ്ങൽ ബോയ്സ് എച്ച്എസ്എസ് നാഷണൽ സർവീസ് സ്കീം, തോന്നയ്ക്കൽ ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബ് , ഇടയ്ക്കോട് ഗവൺമെന്റ് എൽപിഎസ്, ഇടയ്ക്കോട് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ,സൗഹൃദ തണൽ കൂട്ടായ്മ എന്നിവയ്ക്ക് കാർഷിക ആദരവും , ഈ വയൽ മുന്നേറ്റത്തിന് എല്ലാ പിന്തുണയും നൽകുന്ന ശ്രീ ദൂതനാഥൻ കാവ് ട്രസ്റ്റിനും പ്രദേശത്തെ മാലിന്യമുക്തമായി സംരക്ഷിക്കുന്ന മുദാക്കൽ പഞ്ചായത്ത് ഹരിതകർമ്മസേനയ്ക്കും പ്രത്യേക ആദരവും നൽകുകയുണ്ടായി. അതോടൊപ്പം വയലോരത്തെ വഴിവിളക്കുകൾ എന്ന നാടിന്റെ ദീർഘകാല സ്വപ്നം സാക്ഷാത്കരിച്ച വി ശശി എംഎൽഎക്കും, ബോംബെയിൽ നടന്ന ഫോട്ടോ പ്രദർശനത്തിൽ ഏറുമാടത്തിന്റെ ചിത്രത്തിന് അംഗീകാരം നേടിയ ഡിജിറ്റൽ യൂണിവേഴ്സിറ്റി പ്രൊഫസർ രാധാകൃഷ്ണൻ ,ലീഗൽ വോളണ്ടിയർ ദേശീയ പുരസ്കാരം നേടിയ സൗഹൃദസംഘാംഗം താഹിറ, പാടത്തിന്റെ ഡോക്യുമെന്റർ അഖിലേഷ് , ഓല ആർട്ടിസ്റ്റ് മുഹമ്മദ് സുധീർ , പിരപ്പമൺകാട് അരി ഉൽപാദന കൈപ്പുണ്യത്തിന് ഗിരിജ, ശ്യാമള,വിജയ എന്നിവർക്കും വ്യക്തിഗത ആദരവ് നൽകുകയുണ്ടായി.
മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി പാടശേഖരപ്രദേശത്തെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളായ ജില്ലാ പഞ്ചായത്ത് മെമ്പർ കാർത്തിക,
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വീണവിഷ്ണു, ശ്രീക്കുട്ടി എന്നിവർക്ക് ചടങ്ങിൽ വച്ച് സ്വീകരണം നൽകി.

പാടശേഖരത്തിൽ കർഷക തൊഴിലാളികൾക്ക് പരമാവധി തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുക, കർഷകർക്ക് ആവശ്യാനുസരണം തൊഴിലാളികളെ എത്തിച്ചു നൽകുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ രൂപീകരിക്കുന്ന വയൽ സേനയുടെ അംഗത്വ വിതരണ ഉദ്ഘാടനം നടന്നു. അതോടൊപ്പം മൂന്നുവർഷം മുൻപ് തരിശു നിലങ്ങൾ വീണ്ടെടുത്തത് മുതൽ , ഇതേവരെ പിന്നിട്ട പ്രധാന സംഭവങ്ങളും, ആഘോഷങ്ങളും , അധ്വാനവും രേഖപ്പെടുത്തിയ “സർഗാത്മകം കൃഷി” എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു .

വി ശശി എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി ഷൈനി ജനപ്രതിനിധികളായ കാർത്തിക, വീണാവിഷ്ണു, ശ്രീക്കുട്ടി
എന്നിവരും ഉപദേശക സമിതി അംഗങ്ങളായ , ശിവപ്രസാദ് എ ആർ , വിജു കോരാണി, സോമൻ നായർ ആർ , കൃഷി ഡെപ്യൂട്ടി ഡയറക്ടർ ദീപ. വി കൃഷി അസിസ്റ്റന്റ് ഡയറക്ടർ അർച്ചന ബി, കൃഷി ഓഫീസർ ലീന എൻ, പഞ്ചായത്ത് സെക്രട്ടറി ചന്ദ്രബാബു എസ് എസ് , വില്ലേജ് ഓഫീസർ ഷീമോൻ ഇ, പാടശേഖര സമിതി സെക്രട്ടറി അൻഫർ എ , സൗഹൃദ സംഘം ചെയർമാൻ രതീഷ് രവീന്ദ്രൻ , കൺവീനർ ബിജു മാറ്റാടി എന്നിവർ സംസാരിച്ചു. പാടശേഖര സമിതി പ്രസിഡണ്ട് വി ആർ സാബു സ്വാഗതം എസ് വിനോദ് കുമാർ നന്ദിയും പറഞ്ഞു .
കൃഷിമന്ത്രിക്ക് നാടിന്റെ ഉപഹാരം പാടശേഖര കൂട്ടായ്മ ഭാരവാഹികൾ സമ്മാനിച്ചു. പങ്കെടുത്ത കർഷക തൊഴിലാളികൾ കൃഷിമന്ത്രിയോടൊപ്പം ഇരുന്ന് ഫോട്ടോയെടുത്തത് വേറിട്ട അനുഭവമായി. പങ്കെടുത്ത മുഴുവൻ തൊഴിലാളികൾക്കും അരികിറ്റ് സൗജന്യമായി വിതരണം ചെയ്തു . തെങ്ങോലകൾ കൊണ്ട് മുഹമ്മദ് സുധീർ അലങ്കരിച്ച വേദി ചടങ്ങിലെ കൗതുക കാഴ്ചയായിരരുന്നു.

Latest

കോട്ടൂര് കാപ്പുകാട് ആന പരിശീലന കേന്ദ്രത്തില് തുമ്ബിക്കൈ കൊണ്ടുള്ള ആനയുടെ അടിയേറ്റ് പാപ്പാൻ മരിച്ചു.

കോട്ടൂര് കാപ്പുകാട് ആന പരിശീലന കേന്ദ്രത്തില് തുമ്ബിക്കൈ കൊണ്ടുള്ള ആനയുടെ അടിയേറ്റ്...

ഫെബ്രുവരി 12ന് ദേശീയ പണിമുടക്ക്.

കേന്ദ്ര സര്ക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികള്ക്കെതിരേ ഈ മാസം 12ന് രാജ്യവ്യാപകമായി...

ജ്വാലാമുഖം സംഗീത ആൽബത്തിന് മികച്ച സംഗീത ആൽബത്തിനുള്ള സത്യജിത്ത്റേ പുരസ്‌കാരം.

കേരള നവോത്ഥാന നായകന്മാരെ പ്രമേയമാക്കി ദൃശ്യവേദിയുടെ ബാനറിൽ പുറത്തിറങ്ങിയ ജ്വാലാമുഖം സംഗീത...

ശീവേലികോണം റെസിഡന്റ്‌സ് അസോസിയേഷന്റെ വാർഷിക ആഘോഷവും പൊതുയോഗവും സംഘടിപ്പിച്ചു .

മൂന്നു മുക്ക് സൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ആറ്റിങ്ങൽ മുനിസിപ്പാലിറ്റി...

വി.കെ. പ്രശാന്ത് എംഎല്‍എയെ തടഞ്ഞ സംഭവം; കൗണ്‍സിലര്‍ക്കെതിരെ കേസ്

വി.കെ.പ്രശാന്ത് എംഎല്‍എയെ തടഞ്ഞ സംഭവത്തില്‍ വാഴോട്ടുകോണം കൗണ്‍സിലർ സുഗതനെതിരെ പോലീസ് കേസെടുത്തു.കഴിഞ്ഞ...

എസ് പി വെങ്കിടേഷ് അന്തരിച്ചു

സംവിധായകൻ എസ് പി വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ...

സ്റ്റാഫിനെ ആവിശ്യമുണ്ട്.

കിളിമാനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ബ്യൂട്ടിപാർലറിലേക്ക് റിസപ്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ...

കവലയൂരിൽ സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടി യിടിച്ചു നിരവധി പേർക്ക് പരിക്ക്.

കവലയൂരിൽ സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്.ആർ...

ശിവഗിരിയുടെ മണ്ണിലേക്ക് സ്ഥാനാർത്ഥ്യത്വമുറുപ്പിക്കുവാൻ മുന്നണികൾക്ക് ഉള്ളിലെ പോരാട്ടം ശക്തം.

വർക്കല: ശിവഗിരിയുടെ മണ്ണിലേക്ക് സ്ഥാനാർത്ഥ്യത്വമുറുപ്പിക്കുവാൻ മുന്നണികൾക്ക് ഉള്ളിലെ പോരാട്ടം ശക്തം. നിലവിൽ...

പന്ത്രണ്ടുകാരിയെ മിഠായി നല്‍കി പീഡിപ്പിച്ച 56കാരന് 43 വര്‍ഷം കഠിന തടവ്.

12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വെങ്ങാനൂർ സ്വദേശി രാജന് (56)...

കോട്ടൂര് കാപ്പുകാട് ആന പരിശീലന കേന്ദ്രത്തില് തുമ്ബിക്കൈ കൊണ്ടുള്ള ആനയുടെ അടിയേറ്റ് പാപ്പാൻ മരിച്ചു.

കോട്ടൂര് കാപ്പുകാട് ആന പരിശീലന കേന്ദ്രത്തില് തുമ്ബിക്കൈ കൊണ്ടുള്ള ആനയുടെ അടിയേറ്റ് പാപ്പാൻ മരിച്ചു.ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്. ആനയുടെ ഒന്നാം പപ്പാൻ ആണ് വിഷ്ണു. ആനയെ കുളിപ്പിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് വിഷ്ണുവിനെ വെള്ളത്തിലേക്ക്...

ഫെബ്രുവരി 12ന് ദേശീയ പണിമുടക്ക്.

കേന്ദ്ര സര്ക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികള്ക്കെതിരേ ഈ മാസം 12ന് രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കാന് തിരുവനന്തപുരത്ത് ചേര്ന്ന സംയുക്ത ട്രേഡ് യൂണിയന് നേതൃയോഗം തീരുമാനിച്ചു. ഫെബ്രുവരി 11ന് അര്ധരാത്രി മുതല് 12 അര്ധരാത്രി...

ജ്വാലാമുഖം സംഗീത ആൽബത്തിന് മികച്ച സംഗീത ആൽബത്തിനുള്ള സത്യജിത്ത്റേ പുരസ്‌കാരം.

കേരള നവോത്ഥാന നായകന്മാരെ പ്രമേയമാക്കി ദൃശ്യവേദിയുടെ ബാനറിൽ പുറത്തിറങ്ങിയ ജ്വാലാമുഖം സംഗീത ആൽബത്തിന് സത്യജിത്ത്റേ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംഗീത ആൽബത്തിനുള്ള അവാർഡ് ലഭിച്ചു. സത്യജിത്ത്റേ ഫിലിം സൊസൈറ്റിയുടെ പന്ത്രണ്ടാമത്...

LEAVE A REPLY

Please enter your comment!
Please enter your name here