
വി.കെ.പ്രശാന്ത് എംഎല്‍എയെ തടഞ്ഞ സംഭവത്തില്‍ വാഴോട്ടുകോണം കൗണ്‍സിലർ സുഗതനെതിരെ പോലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ വട്ടിയൂർക്കാവ് പോലീസാണ് കേസെടുത്തത്.
വാഴോട്ടുകോണത്തെ മഹിളാമന്ദിരം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് മന്ത്രി വീണാ ജോർജായിരുന്നു. എന്നാല്‍ മന്ത്രിയുടെ അസാന്നിധ്യത്തില്‍ വി.കെ.പ്രശാന്ത് എംഎല്‍എ ഉദ്ഘാടകനായതിനെ കൗണ്‍സിലർ ചോദ്യം ചെയ്തു.
തുടർന്ന് യോഗസ്ഥലത്തേക്ക് എത്തിയ വി.കെ.പ്രശാന്ത് എംഎല്‍എയുടെ വാഹനം സുഗതൻ തടയുകയായിരുന്നു. എംഎല്‍എയുടെ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്.
