
തിരുവനന്തപുരത്ത് 17കാരനെ കൊന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 2 പേർ പോലീസ് കസ്റ്റഡിയില്‍.ശ്രീകാര്യം പാങ്ങപ്പാറ സ്വദേശി അഭിരാം ആണ് കൊല്ലപ്പെട്ടത്. പരുത്തിപ്പാറ എൻഎസ്എസ് ഹയർസെക്കണ്ടറി സ്കൂള്‍ പ്ലസ്ടു വിദ്യാർത്ഥിയാണ്. കസ്റ്റഡിയിലുള്ള ഒരാള്‍ക്ക് പ്രായ പൂർത്തിയായിട്ടില്ലെന്നാണ് വിവരം.
ഇന്നലെ ഉച്ച മുതല്‍ അഭിരാമിനെ കാണാതായിരുന്നു.
കസ്റ്റഡിയിലുള്ള 17കാരൻ ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്നും മരിച്ച അഭിരാം ഈ പെണ് കുട്ടിയുമായി ചാറ്റ് ചെയ്തിരുന്നുവെന്നും ഇതേ തുടർന്ന് പെണ്‍കുട്ടിയുടെ ഇൻസ്റ്റഗ്രാം ഐ ഡി വഴി അഭിരാമിനെ ചാറ്റ് ചെയ്ത് വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. കൊലപാതക ശേഷം ഉമർ എന്ന് ഗുണ്ടയെ വിളിച്ചുവെന്നും 17 കാരൻ മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികളിലൊരാള്‍ കൊലപാതക വിവരം മറ്റൊരു സുഹൃത്തിനോട് വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞതും പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതും. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടരുന്നു.
