വിജയൻ-മോഹന ദമ്പതികൾ ചായക്കടക്ക് അവധി നൽകി ന്യൂസിലാൻഡിലേക്ക്

എറണാകുളത്തെ ശ്രീബാലാജി കോഫി ഹൗസ് ഉടമ വിജയൻ-മോഹന ദമ്പതികളുടെ യാത്ര ന്യൂസിലാൻഡിൽ വരെ എത്തി. ആസ്ട്രേലിയ യാത്രയ്ക്കു ശേഷം ന്യൂസിലാൻഡ് യാത്രയിലാണ്. ഇരുവരുടെയും യാത്രകളോടുള്ള പ്രേമത്തെ അറിഞ്ഞ മഹീന്ദ്രാ ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് ഇരുരാജ്യങ്ങളിലെയും യാത്ര സ്പോൺസർ ചെയ്തത്. ആസ്ട്രേലിയയിൽ എട്ടും ന്യൂസിലൻഡിൽ എഴും ദിവസമാണ് യാത്ര.

കെ.ആർ. വിജയനും മോഹനയും ചേർന്നാണ് ചായക്കട നടത്തുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനത്തിലൂടെത്തന്നെയാണ് യാത്രയും. ചായ മാത്രമല്ല, ചെറുകടികളും വിളമ്പുന്ന ഈ ചായക്കടയിലെ വരുമാനത്തിൽ നിന്നും ദിവസവും 300 രൂപയോളം ഇവർ മാറ്റിവെയ്ക്കും. അങ്ങനെ മാറ്റിവെച്ച പണത്തിനെപ്പം വീണ്ടും ആവശ്യം വരുന്ന തുക ബാങ്കിൽ നിന്നും ലോൺ എടുക്കും. യാത്ര കഴിഞ്ഞു തിരിച്ചെത്തിയതിനു ശേഷം പിന്നീട് ആ ലോൺ എടുത്ത പണം തിരികെ അടയ്ക്കാനായി പണിയെടുക്കും. ദിവസവും 300 മുതൽ 350 പേർ വരെ ശ്രീ ബാലാജി കോഫി ഹൗസിൽ ചായ കുടിക്കാനെത്തും.

1988ലാണ് ഇവരുടെ ഹിമാലയൻ സന്ദർശനം. പിന്നീട് 3 പതിറ്റാണ്ടിനുള്ളിൽ യുഎസ്, ജർമനി, സ്വിറ്റ്സർലൻഡ്, ബ്രസീൽ, അർജന്റീന തുടങ്ങി 23 രാജ്യങ്ങളിൽ ഇരുവരും സന്ദർശനം നടത്തി. മുൻ യാത്രകളിൽ വിജയനും മോഹനയും മാത്രമായിരുന്നെങ്കിൽ ഇത്തവണ കൂട്ടിനു മരുമകൻ മുരളിയുമുണ്ട്. യാത്രകളിൽ‌ കാൽ സെഞ്ച്വറി തികച്ച് ഇരുവരും ഇന്നാണ് മടങ്ങിയെത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here

Latest

കളക്ടറേറ്റിലെ ഓണച്ചന്ത ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ ഓണച്ചന്ത ആരംഭിച്ചു. റവന്യൂ ഡിപാർട്ടമെന്റ് എംപ്ലോയീസ് സഹകരണ...

ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ട്; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് രാത്രി...

വട്ടിയൂർക്കാവിൽ ഓണത്തിന് വിഷരഹിത പച്ചക്കറിയും പൂവും

പച്ചക്കറി കൃഷിയുടെയും പൂ കൃഷിയുടെയും വിളവെടുപ്പ് നടത്തി വട്ടിയൂർക്കാവ് മണ്ഡലത്തിൽ 'നമ്മുടെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!