
അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് തിരുവനന്തപുരത്ത് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് വാവരമ്ബലം സ്വദേശിനി ഹബ്‌സ ബീവി (78) ആണ് മരിച്ചത്.ദിവസങ്ങള്‍ക്ക് മുമ്ബ് പനിയെ തുടര്‍ന്ന് പോത്തന്‍കോട് സ്വകാര്യ ആശുപത്രിയില്‍ ഹബ്‌സ ബീബി ചികിത്സ തേടിയിരുന്നു. പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് മുഖത്ത് നീരും പനിയും കുറയാത്തതിനാല്‍ ഐസിയുവില്‍ തുടരുകയും നാല് ദിവസത്തിന് ശേഷം സ്‌ട്രോക്കിന് സമാനമായ ലക്ഷണങ്ങള്‍ കണ്ടെത്തുകയും ചെയ്തു.
ഇതിനെ തുടര്‍ന്ന് എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. പനി കുറയാതിരുന്നതിനാല്‍ വിശദമായി രക്തം പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്.
