നഗരൂരില്‍ പോലീസ് വാഹനത്തിന് നേരെ അതിക്രമം,ഒമ്പത് സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.

നഗരൂരില്‍ പോലീസ് വാഹനത്തിന് നേരെ അതിക്രമം കാണിക്കുകയും ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ ഒമ്പത് സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.ഡി.വൈ.എഫ്.ഐ പ്രവർത്തകരായ രതീഷ്, വിഷ്ണു എന്നിവരെ ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ സ്ക്വാഡ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രദേശത്തെ കോണ്‍ഗ്രസിന്റെ ‘പുതുയുഗ യാത്ര’യുടെ ഫ്ലക്സ് ബോർഡുകള്‍ നശിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു. ഈ കേസിലെ പ്രതികള്‍ക്ക് സ്റ്റേഷനില്‍ ഹാജരാകാൻ നോട്ടീസ് നല്‍കി മടങ്ങുമ്പോഴാണ് നഗരൂർ ജംഗ്ഷന് സമീപം വെച്ച്‌ പ്രവർത്തകർ പോലീസിനെ തടഞ്ഞത്.

ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തല്‍, പോലീസ് ജീപ്പ് തടയല്‍, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. പിടിയിലായ രണ്ട് പേർക്ക് പുറമെ മറ്റ് ഏഴ് പേർക്കായി പോലീസ് തിരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്.ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മറ്റ് പ്രതികളെ തിരിച്ചറിയുന്നത്.

Latest

മലബാർ എക്സ്പ്രസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതികരിച്ച യുവതിയെ പ്ലാറ്റ്‌ഫോമിൽ മർദിച്ചതായും പരാതി; ആറ്റിങ്ങൽ സ്വദേശി പിടിയിൽ.

തിരുവനന്തപുരം: മലബാർ എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന...

താത്കാലിക അധ്യാപക അഭിമുഖം

താത്കാലിക അധ്യാപക അഭിമുഖം തിങ്കളാഴ്ച(നവംബർ 9) വനിതാ-ശിശു വികസന വകുപ്പിന് കീഴിലുള്ള പൂജപ്പുര...

ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു.

നെഹ്‌റു സാംസ്‌കാരിക വേദി യുടെ ആഭിമുഖ്യത്തിൽ ജില്ല തല ചിത്ര രചന...

കടയ്ക്കാവൂരിൽ വാഹനാപകടം, യുവാവിന് ദാരുണാന്ത്യം

കടയ്ക്കാവൂരിൽ പിക്കപ് വാനിന് പുറകിൽ ബൈക്ക് ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ...

എഐവൈഎഫ് ജില്ലാ സമ്മേളന സമാപിച്ചു. അൽജിഹാനെ പ്രസിഡൻ്റായു കണ്ണൻ എസ്.ലാലിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

നിയമന ഉത്തരവ് കാത്ത് സെക്രട്ടറിയേറ്റിനു മുമ്പിൽ അനിശ്ചിതകാല നിരാഹാരം കിടക്കുന്നഎൽപിഎസ് ടി...

തിരുവനന്തപുരത്ത് 17കാരനെ കൊന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 2 പേർ പോലീസ് കസ്റ്റഡിയില്‍.

തിരുവനന്തപുരത്ത് 17കാരനെ കൊന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 2...

പാൽക്കുളങ്ങര എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ഇന്ററാക്ട് ക്ലബ് ആരംഭിച്ചു.

തിരുവനന്തപുരം: റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം സിംഫണിയുടെ ആഭിമുഖ്യത്തിൽ പാൽകുളങ്ങര എൻ.എസ്.എസ്....

പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

ആറ്റിങ്ങൽ: ഊരുപോയികയിൽ പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിജിലൻസ് ആൻഡ്...

ചിറയിൻകീഴിൽ വൻ ലഹരി വേട്ട.

ഏകദേശം രണ്ട് കോടി രൂപയുടെ എംഡി എംഐയുമായി യുവാവ്...

മലബാർ എക്സ്പ്രസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതികരിച്ച യുവതിയെ പ്ലാറ്റ്‌ഫോമിൽ മർദിച്ചതായും പരാതി; ആറ്റിങ്ങൽ സ്വദേശി പിടിയിൽ.

തിരുവനന്തപുരം: മലബാർ എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ആറ്റിങ്ങൽ സ്വദേശിയായ വിജീഷിനെ റെയിൽവേ പൊലീസ് പിടികൂടി. ഇന്ന് (നവംബർ 10) രാവിലെയാണ് സംഭവം. ട്രെയിൻ യാത്രയ്ക്കിടെ യുവതിക്ക് നേരെ...

താത്കാലിക അധ്യാപക അഭിമുഖം

താത്കാലിക അധ്യാപക അഭിമുഖം തിങ്കളാഴ്ച(നവംബർ 9) വനിതാ-ശിശു വികസന വകുപ്പിന് കീഴിലുള്ള പൂജപ്പുര ഗവ. ചിൽഡ്രൻസ് ഹോമിൽ ഹൈസ്‌കൂൾ ക്ലാസുകളിൽ ഫിസിക്‌സ്,കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി വിഷയങ്ങൾക്കുള്ള ഒഴിവിലേക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം തിങ്കളാഴ്ച...

ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു.

നെഹ്‌റു സാംസ്‌കാരിക വേദി യുടെ ആഭിമുഖ്യത്തിൽ ജില്ല തല ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു. ആറ്റിങ്ങൽ ഗ്രാമം ലിറ്റിൽ ബീസ് പ്ലേ സ്കൂളിൽ നവംബർ 8 ഞായറാഴ്ച രാവിലെ 9.45 നു...

LEAVE A REPLY

Please enter your comment!
Please enter your name here