പ്രസിദ്ധമായ പള്ളിയറ കാളിയൂട്ടിന് ഇളമ്പ ഏറത്ത് പള്ളിയറ ഭഗവതിക്ഷേത്രത്തിൽ തുടക്കമായി.

ആറ്റിങ്ങൽ: പ്രസിദ്ധമായ പള്ളിയറ കാളിയൂട്ടിന് ഇളമ്പ ഏറത്ത് പള്ളിയറ ഭഗവതിക്ഷേത്രത്തിൽ തുടക്കമായി. വെള്ളിയാഴ്ച രാത്രി 8-ന് ഉച്ചബലിക്രിയകളോടെ കാളീനാടകത്തിന്റെ ചടങ്ങുകൾ ആരംഭിച്ചു. ഇന്ന് വെളുപ്പിന് 4-ന് കലശം കെട്ടും മുടിയെടുപ്പും നടന്നു. രാത്രി 8-ന്. വെള്ളാട്ടംകളിയും കുരുത്തോലത്തുള്ളലും. എട്ടിന് രാത്രി 8-ന് നാരദൻ പുറപ്പാട്. ഒൻപതിന് രാത്രി 8-ന് നായർപുറപ്പാട്. 10-ന് രാത്രി 8-ന് ഐരാണിപ്പറ പുറപ്പാട്. 11-ന് രാത്രി 8-ന് കണിയാരുപുറപ്പാടും വേലൻ പുറപ്പാടും. 12-ന് രാത്രി 8-ന് പുലയർ പുറപ്പാട്, മുക്കണ്ണൻ പുറപ്പാട്, കള്ളുകുടിയൻ പുറപ്പാട്, പാണ്ഡുബ്രാഹ്മണൻ പുറപ്പാട്, വെളുപ്പിന് 4-ന് വള്ളി-സുബ്രഹ്മണ്യ പരിണയം, കുറത്തിമാലവയ്പ്. 13-ന് വൈകീട്ട് 4-ന് മുടിയേറ്റ് തുടർന്ന് നിലത്തിൽപ്പോരും
പറണേറ്റും നടക്കും.
മൂന്നുവർഷത്തിലൊരിക്കലാണ് പള്ളിയറയിൽ കാളിയൂട്ട് നടത്തുന്നത്. കൊയ്തൊഴിഞ്ഞ പാടശേഖരത്തിനു നടുവിൽ തീർക്കുന്ന കൂറ്റൻ പറണുകളാണ് പള്ളിയറക്ഷേത്രത്തിലെ കാളിയൂട്ടിന്റെ ആകർഷകങ്ങളിലൊന്ന്. നിലത്തിൽപ്പോരിന് കാളിക്കൊപ്പം സേവകരായ കൂളികളും അരങ്ങത്തെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽനിന്നു ധാരാളമാളുകൾ ഇവിടെ കാളിയൂട്ട് ചടങ്ങുകൾക്ക് സാക്ഷ്യംവഹിക്കാനെത്തും. നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് പള്ളിയറ കാളിയൂട്ട്. തിന്മയുടെമേൽ നന്മയുടെ വിജയം ഉദ്ഘോഷിക്കുന്ന കാളിയൂട്ടിന് ഒരു ഗ്രാമം അര ങ്ങായി മാറുന്ന സവിശേഷക്കാഴ്ചയാണ് പള്ളിയറയിലേത്. ക്ഷേത്രത്തിനു സമീപത്തായി പ്രത്യേകം തയ്യാറാക്കിയ തുള്ളൽപ്പുരയിലാണ് കാളിയൂട്ട് ചടങ്ങുകൾ നടത്തുന്നത്.

Latest

കണിയാപുരം-ചിറയിൻകീഴ് പൂർണ്ണ ഗതാഗത നിയന്ത്രണം

കണിയാപുരം-ചിറയിൻകീഴ് റോഡിൽ വരിക്കമുക്ക് ഭാഗത്ത് ഓട നിർമാണം നടക്കുന്നതിനാൽ ജൂലൈ 16...

മലരിക്കൽ – അരിക്കൽ വെള്ളച്ചാട്ടം ഏകദിന ടൂർ പാക്കേജ്.

ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി അവതരിപ്പിക്കുന്ന ആഡംബരവും ആനന്ദകരവുമായ ഒരു...

റോഡ് നിര്‍മാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി; വാതകച്ചോര്‍ച്ച, ആളുകളെ ഒഴിപ്പിച്ചു.

റോഡ് നിർമാണ പ്രവർത്തനങ്ങള്‍ക്കിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതകച്ചോർച്ച. കുമാരപുരം...

വർക്കല ആയുർവേദ ആശുപത്രിയിൽ ഒഴിവുകൾ; അഭിമുഖം 22 ന്

വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് എച്ച്.എം.സി വഴി ദിവസവേതന അടിസ്ഥാനത്തിൽ...

സ്നേഹംകൊണ്ട് വീടൊരുക്കി സഹപാഠികൾ.

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് നേതൃത്വത്തിലാണ്...

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു.

മൈസൂരു അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന്...

തിരുവല്ലത്ത് രണ്ട് പേര്‍ മരിച്ച ബൈക്ക് അപകടവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവല്ലത്ത് രണ്ട് പേര്‍ മരിച്ച ബൈക്ക് അപകടവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ്...

പൊലീസ് സ്റ്റേഷനില്‍ യൂട്യൂബറുടെ അക്രമമം, സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിച്ചു, പ്രതി പിടിയില്‍.

തിരുവനന്തപുരം ആര്യനാട് പൊലീസ് സ്റ്റേഷനില്‍ പരാക്രമം നടത്തിയ യുട്യൂബറെ കസ്റ്റഡിയിലെടുത്തു. സിഐയെ...

ഇത്തവണത്തെ ഓണം വാരാഘോഷം ആഗസ്റ്റ് 24 മുതൽ 30 വരെ

ഓണം വാരാഘോഷം: ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തും : മന്ത്രി പി...

തിരുവനന്തപുരം കോർപ്പറേഷനില്‍ സിപിഎം-ബിജെപി കൗണ്‍സിലർമാർ തമ്മിലുണ്ടായ സംഘർഷത്തില്‍ പോലീസ് കേസെടുത്തു.മ്യൂസിയം പോലീസാണ് ഇരു വിഭാഗങ്ങള്‍ക്കുമെതിരെ കേസെടുത്തത്.

തിരുവനന്തപുരം കോർപ്പറേഷനില്‍ സിപിഎം-ബിജെപി കൗണ്‍സിലർമാർ തമ്മിലുണ്ടായ സംഘർഷത്തില്‍ പോലീസ് കേസെടുത്തു.മ്യൂസിയം പോലീസാണ്...

കണിയാപുരം-ചിറയിൻകീഴ് പൂർണ്ണ ഗതാഗത നിയന്ത്രണം

കണിയാപുരം-ചിറയിൻകീഴ് റോഡിൽ വരിക്കമുക്ക് ഭാഗത്ത് ഓട നിർമാണം നടക്കുന്നതിനാൽ ജൂലൈ 16 മുതൽ ഓഗസ്റ്റ് 15 വരെ ഈ റോഡിൽ പൂർണ്ണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം കഴക്കൂട്ടം...

മലരിക്കൽ – അരിക്കൽ വെള്ളച്ചാട്ടം ഏകദിന ടൂർ പാക്കേജ്.

ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി അവതരിപ്പിക്കുന്ന ആഡംബരവും ആനന്ദകരവുമായ ഒരു വിനോദയാത്ര! കെ.എസ്.ആർ.ടി.സി ബസുകളിലെ ചൂടും തിരക്കും ക്യൂ നിൽക്കലുകളും ഒഴിവാക്കൂ... പൂർണ്ണ സുരക്ഷിതത്വത്തോടെ, എസി തണുപ്പിൽ സുഖമായി യാത്ര ചെയ്യൂ! ​...

റോഡ് നിര്‍മാണത്തിനിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി; വാതകച്ചോര്‍ച്ച, ആളുകളെ ഒഴിപ്പിച്ചു.

റോഡ് നിർമാണ പ്രവർത്തനങ്ങള്‍ക്കിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതകച്ചോർച്ച. കുമാരപുരം - പൂന്തി റോഡിലാണ് ജനങ്ങളെ വലിയതോതില്‍ ആശങ്കയിലാഴ്ത്തിയ അപകടമുണ്ടായത്.സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അപകടസ്ഥലത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകളെ അടിയന്തരമായി...

LEAVE A REPLY

Please enter your comment!
Please enter your name here