
2026-ലെ പൊതു അവധിദിനങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇൻസ്ട്രുമെന്റ് ആക്‌ട് പ്രകാരമുള്ള അവധികളുടെ പട്ടികയില്‍ പെസഹാ വ്യാഴവും ഉള്‍പ്പെടുത്തി.ഈ ദിവസം ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
മറ്റ് അവധി ദിനങ്ങള്‍
ജനുവരി 02 മന്നം ജയന്തി
ജനുവരി 26 റിപ്ലബ്ലിക് ദിനം
മാർച്ച് 20 റംസാൻ
ഏപ്രില്‍ 02 പെസഹാ വ്യാഴം
ഏപ്രില്‍ 03 ദുഃഖ വെള്ളി
ഏപ്രില്‍ 14 അംബേദ്കർ ജയന്തി
ഏപ്രില്‍ 15 വിഷു
മേയ് 01 മേയ്ദിനം
മേയ് 27 ബക്രീദ്
ജൂണ്‍ 25 മുഹറം
ഓഗസ്റ്റ് 12 കർക്കടകവാവ്
ഓഗസ്റ്റ്15 സ്വാതന്ത്ര്യദിനം
ഓഗസ്റ്റ് 25 ഒന്നാം ഓണം
ഓഗസ്റ്റ് 26 തിരുവോണം
ഓഗസ്റ്റ് 27 മൂന്നാം ഓണം
ഓഗസ്റ്റ് 28 നാലാം ഓണം, ശ്രീനാരായണ ഗുരുജയന്തി, അയ്യങ്കാളി ജയന്തി
സെപ്റ്റംബർ 04 ശ്രീകൃഷ്ണജയന്തി
സെപ്റ്റംബർ 21 ശ്രീനാരായണഗുരു സമാധി
ഒക്ടോബർ 02 ഗാന്ധിജയന്തി
ഒക്ടോബർ 20 മഹാനവമി
ഒക്ടോബർ 21 വിജയദശമി
ഡിസംബർ 25 ക്രിസ്‌മസ്
ഞായറാഴ്ചകളിലെ അവധി ദിനങ്ങള്‍
മഹാശിവരാത്രി(ഫെബ്രുവരി 15), ഈസ്റ്റർ(ഏപ്രില്‍ 5), ദീപാവലി (നവംബർ 8)
നിയന്ത്രിത അവധി
മാർച്ച് നാല് അയ്യാവൈകുണ്ഠ സ്വാമി ജയന്തി, ഓഗസ്റ്റ് 28 ആവണി അവിട്ടം, സെപ്റ്റംബർ 17 വിശ്വകർമദിനം.
തൊഴില്‍നിയമം, ഇൻഡസ്ട്രിയല്‍ ഡിസ്‌പ്യൂട്സ് ആക്‌ട്‌സ്, കേരള ഷോപ്പ്‌സ് ആൻഡ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ട്, മിനിമം വേജസ് ആക്‌ട് മുതലായവയുടെ പരിധിയില്‍വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇൻഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്‌മെന്റ്(നാഷണല്‍ ആൻഡ് ഫെസ്റ്റിവല്‍ ഹോളിഡേയ്‌സ്) നിയമത്തിന്റെ കീഴില്‍വരുന്ന അവധികള്‍ മാത്രമേ ബാധകമായിരിക്കുകയുള്ളൂ.
2026 മാർച്ച് നാലിന് ഹോളിദിനത്തില്‍ ന്യൂഡല്‍ഹിയില്‍ പ്രവർത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സർക്കാർ ഓഫീസുകള്‍ക്ക് പ്രാദേശിക അവധി അനുവദിക്കും.
