
പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.
ചെറുവള്ളിമുക്ക് പുരവൂർ കോട്ടിൻകര വീട്ടിൽ അനിഷ് (41) ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം സുഹൃത്തുക്കളുമായി ചെറുവള്ളി മുക്ക് കുഴിമൺകാവ് ക്ഷേത്രത്തിനു സമീപമുള്ള കടവിൽ കുളിക്കാനിറങ്ങവേയായിരുന്നു അപകടം. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം കണ്ടെത്തിയത്.
