തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബന്ധപ്പെട്ട മണ്ഡലങ്ങളിലെ സംവരണ സീറ്റുകളുടെ നറുക്കെടുപ്പ് രണ്ടാം ദിവസവും തുടർന്നു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ10 മുതൽ ആരംഭിച്ച നറുക്കെടുപ്പിൽ പെരുങ്കടവിള, പോത്തൻകോട് ബ്ലോക്കുകളിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകളാണ് തെരഞ്ഞെടുത്തത്.
വെള്ളറട, കുന്നത്തുകാല്‍, കൊല്ലയില്‍, പെരുങ്കടവിള, ആര്യങ്കോട്, ഒറ്റശേഖരമംഗലം, കള്ളിക്കാട്, അമ്പൂരി, അണ്ടൂര്‍ക്കോണം, കഠിനംകുളം, മംഗലപുരം, പോത്തന്‍കോട് എന്നീ പഞ്ചായത്തുകളിലെ നറുക്കെടുപ്പാണ് നടന്നത്.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ അനു കുമാരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ സ്മിതാറാണി പങ്കെടുത്തു.
സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 21 വരെ തുടരും.
പഞ്ചായത്തുകളുടെ സംവരണ വാർഡുകൾ താഴെ കൊടുക്കുന്നു
കുന്നത്തുകാൽ ഗ്രാമ പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം- 4-വള്ളിച്ചിറ, പട്ടികജാതി സംവരണം- 16-ചാവടി, സ്ത്രീ സംവരണം- 5-അരുവിയോട്, 16-നാറാണി, 7-കൈവൻകാല, 10-ചെറിയകൊല്ല, 11-ഉണ്ടൻകോട്, 14-കാരക്കോണം, 15-കുന്നത്തുകാൽ, 17-മാണിനാട്, 20-മൂവേരിക്കര, 21-കോട്ടയ്ക്കൽ, 23-പാലിയോട്
വെള്ളറട ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം- 21- കരിക്കാമൻകോട്,
സ്ത്രീ സംവരണം- 4 -ആനപ്പാറ, 5-കോവില്ലൂർ, 6-കൂതാളി, 7-കാക്കതൂക്കി, 10-വെള്ളറട, 11-അഞ്ചുമരംകാല, 12-കിളിയൂർ, 15-മണത്തോട്ടം, 16-പനച്ചമൂട്, 17-കൃഷ്ണപുരം, 20-മുള്ളിലവുവിള, 24-പാട്ടംതലയ്ക്കൽ
പെരുങ്കടവിള ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം- 13-അയിരൂർ,
സ്ത്രീ സംവരണം- 3-പാൽക്കുളങ്ങര, 5-തത്തിയൂർ, 7-അരുവിക്കര, 10-അണമുഖം, 12-മാരായമുട്ടം, 14-മണലുവിള, 15-പുളിമാംകോട്, 16-തത്തമല, 17-പെരുങ്കടവിള
ആര്യങ്കോട് ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം- 13-മുക്കോലവിള
പട്ടികജാതി സംവരണം- 8-മഞ്ചംകോട്
സ്ത്രീ സംവരണം- 1-കീഴാഴൂർ, 4-മുക്കുതലയ്ക്കൽ, 5-ഇടവാൽ, 6-കാലായിൽ, 7-ചിലമ്പറ, 10-കരിക്കോട്ടുകുഴി, 14-മൈലച്ചൽ, 16-കാവല്ലൂർ
കൊല്ലയില്‍ ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം – 8 മൊട്ടക്കാവ്
പട്ടികജാതി സ്ത്രീ സംവരണം – 11 ധനുവച്ചപുരം
പട്ടികജാതി സംവരണം – 14 ഹൈസ്‌ക്കൂള്‍ വാര്‍ഡ്
സ്ത്രീ സംവരണം – 1 നടൂര്‍ക്കൊല്ല, – 2 പെരുമ്പോട്ടുകോണം, 7 പൂലത്തൂര്‍, 13 പുതുശ്ശേരിമഠം, 15 ഉദിയന്‍കുളങ്ങര, 16- എയ്തുകൊണ്ടകാണി, 18 – പനയംമൂല
കള്ളിക്കാട് ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം- 14-കള്ളിക്കാട്, 4-നെയ്യാർഡാം,
സ്ത്രീ സംവരണം- 2-വ്ലാവെട്ടി, 3-പെരുംകുളങ്ങര, 5-കാലാട്ടുകാവ്, 6-നിരപ്പുക്കാല, 7-വാവോട്, 9-നാരകത്തിൻകൂഴി, 10-മഞ്ചാടിമൂട്
കഠിനംകുളം ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം- 10-കൽപ്പന നോർത്ത്,
പട്ടികജാതി സംവരണം- 18-വെട്ടുതുറ.
സ്ത്രീ സംവരണം- 2-കഠിനംകുളം, 3-കണ്ടവിള, 4-ചാന്നാങ്കര, 8-ചിറ്റാറ്റുമുക്ക്, 9-മേനംകുളം, 11-കൽപ്പന സൗത്ത്, 12-വിളയിൽകുളം ഈസ്റ്റ്, 17-പുത്തൻതോപ്പ് നോർത്ത്, 21-മര്യനാട് സൗത്ത്, 23-പുതുക്കുറിച്ചി ഈസ്റ്റ്, 24-പുതുക്കുറിച്ചി നോർത്ത്
പോത്തൻകോട് ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം- 8-പ്ലാമൂട്,
പട്ടികജാതി സംവരണം- 7-പോത്തൻകോട് ടൗൺ
സ്ത്രീ സംവരണം- 3 -തച്ചപ്പള്ളി, 4-വാവറഅമ്പലം വെസ്റ്റ്, 5-വാവറഅമ്പലം ഈസ്റ്റ്, 10-മേലേവിള, 11-കാട്ടായിക്കോണം, 12-ഇടത്തറ, 13-കരൂർ, 16-മഞ്ഞമല, 17-കല്ലൂർ,
അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം- 6-തിരുവെള്ളൂർ, 14-ആലുംമൂട്
പട്ടികജാതി സംവരണം- 18-പള്ളിപ്പുറം
സ്ത്രീ സംവരണം- 4-ഗാന്ധിസ്മാരകം, 5-കൊയ്ത്തൂർക്കോണം, 7-കീഴാവൂർ, 9-പറമ്പിൽപ്പാലം, 11-കല്ലുപാലം, 13-കുന്നിനകം, 19-ശ്രീപാദം, 20-കണ്ടൽ
അമ്പൂരി ഗ്രാമപഞ്ചായത്ത്
പട്ടികജാതി സംവരണം- 3-തൊടുമല, 6-കൂട്ടപ്പു
സ്ത്രീ സംവരണം- 1-മായം, 4-പന്തപ്ലാമൂട്, 7-തേക്കുപാറ, 11-പുറുത്തിപ്പാറ, 12-ചിറയക്കോട്, 13-കുട്ടമല, 14-കണ്ടംതിട്ട
ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം – 14 മണ്ഡപത്തിൻകടവ്
പട്ടികജാതി സംവരണം – 9 മണക്കാല
സ്ത്രീ സംവരണം – 2-പൂഴനാട്, 3- ആലച്ചല്‍കോണം, 7- പ്ലാമ്പഴിഞ്ഞി, 8 -വട്ടപ്പറമ്പ്, 11- ചിത്തന്‍കാല, 13- കുരവറ, 15- കുന്നനാട്
*മംഗലപുരം ഗ്രാമപഞ്ചായത്ത്*
പട്ടികജാതി സ്ത്രീ സംവരണം – 6- ഐക്കുട്ടിക്കോണം, 12- ഇടവിളാകം
പട്ടികജാതി സംവരണം – 5-മുരിങ്ങമണ്‍, 18- മുല്ലശ്ശേരി
സ്ത്രീ സംവരണം -3 പൊയ്കയില്‍, 7- കുടവൂര്‍, 13 വരിക്കമുക്ക്, 15 കോഴിമട, 16 മുണ്ടയ്ക്കല്‍, 19 കോട്ടറക്കരി, 20 വെയിലൂര്‍, 21 സയന്‍സ് പാര്‍ക്ക്, 22 ശാസ്തവട്ടം.