വെമ്ബായം വേറ്റിനാട് സ്വദേശി എം. അജിത് കുമാറിന്റെ ദുരൂഹമരണം കൊലപാതകമാണെന്ന് തെളിയിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്.

വെമ്ബായം വേറ്റിനാട് സ്വദേശി എം. അജിത് കുമാറിന്റെ (53) ദുരൂഹമരണം കൊലപാതകമാണെന്ന് തെളിയിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്.തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭാര്യ മത്സരിക്കുന്നതിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് അജിത് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിക്കും.

ഒക്ടോബർ 19-ന് രാവിലെയാണ് അജിത്തിനെ വീട്ടിലെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു മകൻ വിനായകിന്റെ ആദ്യ മൊഴി. എന്നാല്‍ 60 ദിവസത്തിന് ശേഷം ലഭിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് വ്യക്തമായി.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെ, അന്ന് അച്ഛനുമായി ഏറ്റുമുട്ടലുണ്ടായെന്നും വടികൊണ്ട് അടിച്ചെന്നും മകൻ പൊലീസിനോട് സമ്മതിച്ചു. വണ്ടിയുടെ താക്കോലിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചതെന്നാണ് മകന്റെയും ഭാര്യ ബീനയുടെയും വാദം. മൃതദേഹത്തില്‍ മുറിവുകള്‍ ഉണ്ടായിട്ടും വട്ടപ്പാറ പൊലീസ് കൃത്യമായ അന്വേഷണം നടത്തിയില്ലെന്ന് ആക്ഷേപമുണ്ട്. മൃതദേഹം കിടന്ന മുറി സീല്‍ ചെയ്തില്ലെന്നും തെളിവ് നശിപ്പിക്കാൻ മുറി പെയിന്റ് ചെയ്തത് ഗൗരവമായി എടുത്തില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗമായ ബീന ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഭാര്യയ്ക്ക് സീറ്റ് നല്‍കിയാല്‍ താൻ എതിർക്കുമെന്ന് അജിത് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മരണശേഷം മകൻ ഈ പോസ്റ്റ് നീക്കം ചെയ്തതും സംശയത്തിന് ഇടയാക്കി. മന്ത്രി ജി.ആർ. അനില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറാൻ തീരുമാനിച്ചത്

Latest

വക്കത്ത് യുവാവ് മരത്തിൽ നിന്നും വീണ് മരണപ്പെട്ടു.

വക്കം കൊല്ലിമുക്ക് പത്രതോപ്പ് വീട്ടിൽ ബിജു (47)ആണ് മരത്തിൽ നിന്ന് വീണ്...

പത്രപ്രവർത്തകനായിരുന്ന ബി അനിൽകുമാറിന്റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ആറ്റിങ്ങൽ സുഹൃത് വേദിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി.

ആറ്റിങ്ങൽ:പത്രപ്രവർത്തകനായിരുന്ന ബി അനിൽകുമാറിന്റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ആറ്റിങ്ങൽ സുഹൃത് വേദിയുടെ നേതൃത്വത്തിൽ...

പിരപ്പമൺകാട് പാടശേഖരക്കരയിൽ വഴിവിളക്കുകൾ തെളിഞ്ഞു.

പിരപ്പമൺകാട് പാടശേഖരം കഴിഞ്ഞ മൂന്നുകൊല്ലക്കാലം കൊണ്ട് കാർഷിക മുന്നേറ്റത്താലും കാർഷികാനുബന്ധ...

ബൈക്ക് യാത്രികരായിരുന്ന യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി.

ആറ്റിങ്ങൽ: ബൈക്ക് യാത്രികരായിരുന്ന യുവാക്കളെ റോഡ് അരികിൽ അപകടത്തിൽപ്പെട്ട മരിച്ച നിലയിൽ...

നടൻ ശ്രീനിവാസൻ അന്തരിച്ചു

വിടവാങ്ങിയത് മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ 200 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു ദേശീയ,സംസ്ഥാന പുരസ്കാരങ്ങൾ...

രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഹിന്ദി പരീക്ഷയാണ് മാറ്റിവെച്ചത്.

രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഹിന്ദി പരീക്ഷയാണ് മാറ്റിവെച്ചത്. മാറ്റിവെച്ച പരീക്ഷ അടുത്ത മാസം...

ശിവഗിരി തീര്‍ത്ഥാടനം: പ്രാദേശിക അവധി

93-ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 31ന് ജില്ലാ കളക്ടര്‍ പ്രാദേശിക...

വിവിധ ബ്ലോക്ക് പഞ്ചായത്തിലെ വിജയികൾ..

നേമം ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് - 9...

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ 16 വോട്ടെണ്ണൽ കേന്ദ്രങ്ങൾ

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്...

നാവായികുളത്ത് കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിക്ക് എതിരെ മറ്റൊരു കോൺഗ്രസ് അംഗം എൽ. ഡി എഫ് പിന്തുണയിൽ പ്രസിഡന്റ് ആയി.

കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിക്ക് എതിരെ മറ്റൊരു കോൺഗ്രസ് അംഗം എൽ. ഡി എഫ് പിന്തുണയിൽ പ്രസിഡന്റ് ആയി. ആസിഫാണ് പ്രസിഡൻ്റ്. യുഡിഎഫ് 12 എൽഡിഎഫ് 6 ബിജെപി 6...

വക്കത്ത് യുവാവ് മരത്തിൽ നിന്നും വീണ് മരണപ്പെട്ടു.

വക്കം കൊല്ലിമുക്ക് പത്രതോപ്പ് വീട്ടിൽ ബിജു (47)ആണ് മരത്തിൽ നിന്ന് വീണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെ സമീപത്തെ വീട്ടിലെ പ്ലാവിൽ ചക്ക പറിച്ചതിന് ശേഷം തിരികെ ഇറങ്ങുന്നതിനിടെയാണ് കാൽ വഴുതി...

പത്രപ്രവർത്തകനായിരുന്ന ബി അനിൽകുമാറിന്റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ആറ്റിങ്ങൽ സുഹൃത് വേദിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി.

ആറ്റിങ്ങൽ:പത്രപ്രവർത്തകനായിരുന്ന ബി അനിൽകുമാറിന്റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ആറ്റിങ്ങൽ സുഹൃത് വേദിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി. ആറ്റിങ്ങൽ ദ്വാരക ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നഗരസഭ നിയുക്ത ചെയർമാൻ എം പ്രദീപ് അനുസ്മരണ പ്രഭാഷണം നടത്തി സുഹൃത്ത്...

LEAVE A REPLY

Please enter your comment!
Please enter your name here