അപമാന ഭാരം താങ്ങാൻ ആവുന്നില്ല ജീവനൊടുക്കുന്നു…കമലേശ്വരത്ത് 53കാരിയായ അമ്മയേയും 30 വയസുള്ള മകളേയും മരിച്ച നിലയില്‍ കണ്ടെത്തി.

കമലേശ്വരത്ത് 53കാരിയായ അമ്മയേയും 30 വയസുള്ള മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. അപമാനഭാരം താങ്ങാനാവുന്നില്ലെന്ന്ഫാമിലി ഗ്രൂപ്പിലെ സന്ദേശം കണ്ട് ബന്ധുക്കള്‍ അയല്‍വാസികള്‍ക്ക് നല്‍കിയ വിവരം അനുസരിച്ച്‌ പൊലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് കമലേശ്വരം ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡൻസില്‍ പരേതനായ റിട്ട: അഗ്രികള്‍ച്ചർ ഡെപ്യൂട്ടി ഡയറക്ടർ എൻ.രാജീവിന്റെ ഭാര്യ എസ്. എല്‍. സജിത(54), മകള്‍ ഗ്രീമ. എസ്. രാജ്(30) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ താഴത്തെനിലയിലെ സോഫയിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടത്. ഗ്രീമയുടെ മൃതദേഹത്തിന് മുകളില്‍ കിടക്കുന്ന നിലയിലായിരുന്നു സജിതയുടെ മൃതദേഹമുണ്ടായിരുന്നത്. ഇവർ സയനൈഡ് കഴിച്ചുവെന്ന് കരുതുന്ന ഗ്ലാസുകളും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ബുധനാഴ്ച ഉച്ചയോടെയാണ് സജിതയും മകളും ബന്ധുക്കള്‍ക്ക് സന്ദേശം അയയ്ക്കുന്നത്. മകളുടെ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങള്‍ മൂലം ജീവനൊടുക്കുന്നുവെന്നും മരുമകൻ മകളെ ഉപേക്ഷിച്ചുവെന്നും അപമാനഭാരം താങ്ങാനാവുന്നില്ലെന്നുമായിരുന്നു ഇവരുടെ അവസാന സന്ദേശത്തിലുള്ളത്. പ്രവാസിയായ മരുമകനുമൊന്നിച്ച്‌ ഒരു മാസത്തില്‍ താഴെ മാത്രമാണ് മകള്‍ കഴിഞ്ഞത്. ഗ്രീമയുടെ വിവാഹം കഴിഞ്ഞിട്ട് ആറുവർഷമായി, ഭർത്താവ് അയർലാൻഡില്‍ ജോലി ചെയ്യുകയാണെന്നാണ് ബന്ധുക്കള്‍ നല്‍കുന്നത്.അടുത്തിടെ ഒരു മരണാന്തര ചടങ്ങില്‍ വച്ച്‌ കണ്ടപ്പോള്‍ വിവാഹ മോചനം നേടുന്ന കാര്യം ഭർത്താവ് സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപമാനഭാരം താങ്ങാനാവുന്നില്ലെന്ന് വിശദമാക്കി അമ്മയും മകളും ജീവനൊടുക്കിയത്.പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Latest

ചിറയിൻകീഴിൽ പ്രേംനസീർ സ്മാരക സാംസ്കാരിക സമുച്ചയം ഉദ്ഘാടനം ചെയ്തു

പ്രേംനസീർ സ്മാരക സാംസ്കാരിക സമുച്ചയത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം സാംസ്കാരിക വകുപ്പ്...

ടി 20 ലോകകപ്പ് 2026 കിരീടം ഇന്ത്യക്ക്. ഫെെനലില്‍ ന്യൂസീലൻഡിനെ 96 റണ്‍സിന് തോല്‍പ്പിച്ചാണ് നീലപ്പട കപ്പില്‍ മുത്തമിട്ടത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 255 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ...

പ്രസിദ്ധമായ പള്ളിയറ കാളിയൂട്ടിന് ഇളമ്പ ഏറത്ത് പള്ളിയറ ഭഗവതിക്ഷേത്രത്തിൽ തുടക്കമായി.

ആറ്റിങ്ങൽ: പ്രസിദ്ധമായ പള്ളിയറ കാളിയൂട്ടിന് ഇളമ്പ ഏറത്ത് പള്ളിയറ ഭഗവതിക്ഷേത്രത്തിൽ തുടക്കമായി....

രാത്രിയുടെ മറവിൽ ക്ഷേത്രത്തിന്റെ ശ്രീകോവിൽ തകർത്ത് മോഷണം… പോലീസ് അന്വേഷണം ആരംഭിച്ചു

ആറ്റിങ്ങൽ :പൊയ്കമുക്ക് മുദാക്കൽ താഴയ്ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിൽ ഇന്നലെ രാത്രി ശ്രീകോവിൽ...

ശാർക്കരദേവീമാഹാത്മ്യം സംഗീതആൽബം പുറത്തിറങ്ങി.

മീനഭരണി മഹോത്സവം പ്രമാണിച്ച് ശാർക്കര ദേവീ ഭക്തിഗാനആൽബമായ 'ശാർക്കരദേവീമാഹാത്മ്യം' പുറത്തിറക്കി....

നഗരൂർ പോലീസ് സബ് ഇൻസ്പെക്ടറെ ജീപ്പ് തടഞ്ഞ് അസഭ്യം വിളിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

27.02.2026 തീയതി വൈകുന്നേരം അഞ്ചു മണിയോടെ വെള്ളല്ലൂർ ജവഹർ ജംഗ്ഷന് ...

ബാലരാമപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം ബാലരാമപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കേവിള...

തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എ.എ. റഹീം എം.പിയെ നിയോഗിക്കാൻ പാർട്ടി തീരുമാനിച്ചു.

തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എ.എ. റഹീം എം.പിയെ നിയോഗിക്കാൻ പാർട്ടി തീരുമാനിച്ചു....

നഗരൂരില്‍ പോലീസ് വാഹനത്തിന് നേരെ അതിക്രമം,ഒമ്പത് സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.

നഗരൂരില്‍ പോലീസ് വാഹനത്തിന് നേരെ അതിക്രമം കാണിക്കുകയും ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും...

മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത പ്രതിക്ക് ക്രൂരമർദനമേറ്റ സംഭവത്തില്‍ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ നാലു പോലീസുകാർക്ക് സസ്പെൻഷൻ.

മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത പ്രതിക്ക് ക്രൂരമർദനമേറ്റ സംഭവത്തില്‍ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ...

ചിറയിൻകീഴിൽ പ്രേംനസീർ സ്മാരക സാംസ്കാരിക സമുച്ചയം ഉദ്ഘാടനം ചെയ്തു

പ്രേംനസീർ സ്മാരക സാംസ്കാരിക സമുച്ചയത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിച്ചു. അഭിനയകലയിലെ വിസ്മയം എന്നതിലുപരി മഹാനായ മനുഷ്യസ്നേഹി കൂടിയായിരുന്നു പ്രേംനസീർ എന്ന് മന്ത്രി പറഞ്ഞു....

ടി 20 ലോകകപ്പ് 2026 കിരീടം ഇന്ത്യക്ക്. ഫെെനലില്‍ ന്യൂസീലൻഡിനെ 96 റണ്‍സിന് തോല്‍പ്പിച്ചാണ് നീലപ്പട കപ്പില്‍ മുത്തമിട്ടത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 255 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലൻഡിന് 19 ഓവറില്‍ 159 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ജസ്പ്രീത് ബുംറ നാലും അക്ഷർ പട്ടേല്‍ മൂന്നും ഹാർദിക് പാണ്ഡ്യയും വരുണ്‍...

പ്രസിദ്ധമായ പള്ളിയറ കാളിയൂട്ടിന് ഇളമ്പ ഏറത്ത് പള്ളിയറ ഭഗവതിക്ഷേത്രത്തിൽ തുടക്കമായി.

ആറ്റിങ്ങൽ: പ്രസിദ്ധമായ പള്ളിയറ കാളിയൂട്ടിന് ഇളമ്പ ഏറത്ത് പള്ളിയറ ഭഗവതിക്ഷേത്രത്തിൽ തുടക്കമായി. വെള്ളിയാഴ്ച രാത്രി 8-ന് ഉച്ചബലിക്രിയകളോടെ കാളീനാടകത്തിന്റെ ചടങ്ങുകൾ ആരംഭിച്ചു. ഇന്ന് വെളുപ്പിന് 4-ന് കലശം കെട്ടും മുടിയെടുപ്പും നടന്നു....

LEAVE A REPLY

Please enter your comment!
Please enter your name here