
വക്കം കൊല്ലിമുക്ക് പത്രതോപ്പ് വീട്ടിൽ ബിജു (47)ആണ് മരത്തിൽ നിന്ന് വീണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെ സമീപത്തെ വീട്ടിലെ പ്ലാവിൽ ചക്ക പറിച്ചതിന് ശേഷം തിരികെ ഇറങ്ങുന്നതിനിടെയാണ് കാൽ വഴുതി താഴെ വീണത്. ഉടൻ തന്നെ നാട്ടുകാർ ബിജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്ക് സംഭവിച്ച ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം
