
എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. വർക്കല തുമ്ബോട് സ്വദേശി ബിനു (26)ആണ് പിടിയിലായത്.ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കുട്ടിയെ ഗോവയിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഈ മാസം 18നാണ് വിനോദയാത്രക്കെന്ന പേരില്‍ കുട്ടിയുമായി നാടുവിട്ടത്. തുടർന്ന് കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്ത് നിന്ന് പ്രതി പിടിയിലായത്. മധുരയിലും ഗോവയിലുമെത്തിച്ച് പ്രതി കുട്ടിയെ ചൂഷണം ചെയ്തെന്ന് പോലീസ് പറയുന്നു.
