സാലഡുകളിലും സാൻവിച്ചുകളിലും വ്യാപകമായി ഉപയോഗിക്കുന്ന മയോണൈസ് ശരീരത്തിൽ കൊഴുപ്പിന്റെ അംശം കൂട്ടും. വെണ്ണയിലുള്ള പൂരിത കൊഴുപ്പ് ആരോഗ്യം തകർക്കും. മൃഗക്കൊഴുപ്പടങ്ങിയ ബേക്കറി പലഹാരങ്ങളാണ് ആരോഗ്യം നശിപ്പിക്കുന്നതിൽ മുൻപന്തിയിൽ . അതിനാൽ ബേക്കറി പലഹാരങ്ങളുടെ അമിത ഉപയോഗം നിയന്ത്രിക്കുക. ഇറച്ചിയുടെ അമിത ഉപയോഗവും കൊഴുപ്പിന്റെ അളവ് കൂടാനും ഹൃദയാരോഗ്യം അപകടത്തിലാകാനും സാദ്ധ്യതയുണ്ട്.
അമിതമായ ഇറച്ചി ഉപയോഗം അർബുദത്തിനും കാരണമാകും. ചീസാണ് മറ്രൊരു വില്ലൻ. പിസ, ബർഗർ എന്നിവയിലൂടെ കൂടിയ അളവിൽ ചീസ് അകത്താക്കുന്നവരുടെ ഹൃദയം അപകടത്തിലാകും.. നെയ്യ്, വിവിധതരം ഫുഡ് ക്രീമുകൾ, സാലഡ് ക്രീമുകൾ എന്നിവയെല്ലാം കൊഴുപ്പിന്റെ അളവ് അധികരിപ്പിക്കുന്നവയാണ്.കൊഴുപ്പടങ്ങിയ ആഹാരം പരിമിതപ്പെടുത്തുക.