ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർ കുന്ന് മുള്ളലംവിള വീട്ടിൽ കെ തമ്പി അന്തരിച്ചു.77 വയസ്സായിരുന്നു,
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 9നാണ് അന്ത്യം സംഭവിച്ചത്.
സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.
സിപിഐയുടെ പ്രമുഖ നേതാവായിരുന്ന കെ തമ്പി ഏഴു വർഷക്കാലം ആറ്റിങ്ങൽ നഗരസഭയുടെ വൈസ് ചെയർമാൻ ആയിരുന്നു.പാർട്ടിയുടെ ലോക്കൽ കമ്മിറ്റി , മണ്ഡലം കമ്മിറ്റി ,താലൂക്ക് കമ്മിറ്റി, ജില്ലാ കൗൺസിൽ എന്നീ ഘടകങ്ങളിൽ അംഗമായിരുന്നിട്ടുണ്ട്.
ഒരുതവണ നഗരസഭയുടെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും മൂന്നു പ്രാവശ്യം കൗൺസിലർ ആയും പ്രവർത്തിച്ചു .
തിരുവനന്തപുരം ജില്ല സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറായും തമ്പി പ്രവർത്തിച്ചിരുന്നു .