തൊഴിലാളികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു

തിരുവനന്തപുരം: കവടിയാർ – പേരൂർക്കട റോഡിൽ അമ്പലമുക്കിൽ റോഡിനോട് ചേർന്ന് കേബിൾ ജോലികൾ ചെയ്‌തുകൊണ്ടിരുന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു. ബി.എസ്.എൻ.എൽ കരാർ തൊഴിലാളിയായ ജോൺ ഫ്രെഡോ ആണ് മരിച്ചത്. അപകടമുണ്ടാക്കിയ അമ്പലമുക്ക് സ്വദേശി അജയഘോഷിനെ (58)​ പേരൂർക്കട പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി 10.45ന് അമ്പലമുക്ക് കുരിശടി ജംഗ്ഷനിലായിരുന്നു അപകടം. റോഡിൽ കേബിൾ ഇടുന്നതിനായി ഒരുവശത്ത് ബാരിക്കേഡ് സ്ഥാപിച്ച ശേഷം ജോലികൾ നടക്കുകയായിരുന്നു. ഇതുവഴി ഗതാഗതവും തിരിച്ചുവിട്ടിരുന്നു. പേരൂർക്കടയിൽ നിന്ന് അമ്പലമുക്കിലേക്ക് അമിതവേഗത്തിലെത്തിയ കാർ ബാരിക്കേഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ വരവുകണ്ട് മറ്റ് തൊഴിലാളികൾ ഓടിമാറിയെങ്കിലും ജോൺ കാറിനും ബാരിക്കേഡിനും ഇടയിൽ അകപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോണിനെ ഉടൻ പേരൂർക്കട പൊലീസെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കാർ അമിതവേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു

Latest

പ്രത്യേക അറിയിപ്പ്

അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ 75 cm ഉയർത്തിയിട്ടുണ്ട്. ഇന്ന് (ജൂൺ...

മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയില്‍ സുരേഷ് ഗോപിക്ക് മൂന്നുവകുപ്പുകളുടെ ചുമതല.

മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയില്‍ സുരേഷ് ഗോപിക്ക് മൂന്നുവകുപ്പുകളുടെ ചുമതല. പെട്രോളിയം, സാംസ്കാരിക,...

നെയ്യാറ്റിന്‍കരയിലെ ഒരു കുടുംബത്തിലെ 3 പേരുടെ മരണത്തില്‍ ആത്മഹത്യകുറിപ്പ് കണ്ടെത്തി

നെയ്യാറ്റിന്‍കരയിലെ ഒരു കുടുംബത്തിലെ 3 പേരുടെ മരണത്തില്‍ ആത്മഹത്യകുറിപ്പ് കണ്ടെത്തി. കടബാധ്യതയാണ്...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....