സി .സുന്ദരൻ ആചാരിയുടെയും എൽ. സീതമ്മാളിൻ്റേയും മകനായി തിരുവനന്തപുരം ജില്ലയിലെ കവലയൂരിൽ ജനനം. ഭാര്യ അധ്യാപികയാണ് രണ്ട് മക്കൾ, മകൻ സുന്ദർലാൽ അധ്യാപകനാണ് മകൾ സീതാ ശാരിക, വിദ്യാർഥിനിയാണ്. നിലവിൽ അദ്ദേഹം ആറ്റിങ്ങൽ ജയഭാരത് സെൻട്രൽ സ്കൂൾ പ്രിൻസിപ്പലായി ജോലി ചെയ്തു വരുന്നു. ഇംഗ്ലീഷിലും, സോഷ്യോളജിയും മലയാളത്തിലും ബിരുദാനന്തര ബിരുദം.
എസ്. താണുവൻ ആചാരിയുടേതായി എട്ട് പുസ്തകങ്ങൾ നിലവിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിസി ബുക്സ് ആണ് പ്രസിദ്ധീകരണം നടത്തിയിരിക്കുന്നത്. ചിലങ്ക, മരം പെയ്യുന്നു, ഒറ്റയാൻ, മുഖവും ചിരിക്കുന്നു, കരുണ തേടുന്ന ബാല്യം, അമ്മ ഭൂമി, അണു കുടുംബത്തിലെ കുട്ടി, മരം പറഞ്ഞ ഒരു കഥ. ഒൻപതാമത്തെ പുസ്തകരചന പൂർത്തിയായിരിക്കുന്നു. ശിവഗിരിയിലെ ശ്രീമദ് സച്ചിദാനന്ദ സ്വാമികളുടെ നിർദ്ദേശത്താലും സഹകരണത്താലും ശ്രീനാരായണ ഗുരുദേവ മഹാഭാഗവത രചനയിലാണ് . പതിനയ്യായിരം വരികൾ എഴുതി പൂർത്തിയാക്കി കഴിഞ്ഞു . നിരവധി അവാർഡുകൾക്ക് അർഹനായിട്ടുണ്ട് . ഏറ്റവും മികച്ച അധ്യാപക പ്രതിഭയ്ക്കുള്ള എയർ ഇന്ത്യ നാഷണൽ അവാർഡ് – 2003 ഏറ്റവും മികച്ച അധ്യാപക പ്രതിഭയ്ക്കുള്ള സംസ്ഥാന അവാർഡ് – 2003 ഡോ: ബി ആർ അംബേദ്കർ നാഷണൽ അവാർഡ് – 2012 ഡോ: ബി ആർ അംബേദ്കർ നാഷണൽ ഫെലോഷിപ്പ് – 2012 ശ്രീബുദ്ധ യൂണിവേഴ്സൽ എക്സലൻസ് അവാർഡ്
മഹാത്മാ പുലി നാഷണൽ എക്സലൻസ് അവാർഡ് ജെ സി ഡാനിയൽ അവാർഡ് ജവഹർലാൽ നെഹ്റു ശിശുസ്നേഹ പുരസ്കാരം ശ്രീ നാരായണ ഗുരു ധർമ്മ സേവക് അവാർഡ് ഗുരുവരുൾ സ്റ്റഡിസർക്കിൾ അവാർഡ് ഡോക്ടർ ബി ആർ അംബേദ്കർ നാഷണൽ ഹൈസ്റ് അവാർഡ് കുമാരനാശാൻ ദേശീയ കാരിക അവാർഡ് കലാകേരളം അവാർഡ് ശ്രീകൃഷ്ണൻ ആദ്യ സംഗീത അക്കാദമിയുടെ കാവ്യ രംഗം പുരസ്കാരം ഉൾപ്പെടെ 84 ൽപരം അവാർഡുകൾ നിലവിൽ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.