യൂട്യൂബ് തങ്ങളുടെ നിയമങ്ങളിൽ ചില മാറ്റം വരുത്തിയിട്ടുണ്ടെന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ഈ മാറ്റങ്ങൾ എന്തൊക്കെയാണെന്നും ഇത് എങ്ങനെയൊക്കെ തങ്ങളുടെ കണ്ടന്റ് ക്രീയേഷനെ ബാധിക്കും എന്നറിയാതെ കൺഫ്യൂഷനിലാണ് യൂട്യൂബേഴ്സ്. എന്നാൽ വലിയ മാറ്റങ്ങളൊന്നും യൂട്യൂബ് തങ്ങളുടെ നിയമങ്ങളിൽ കൊണ്ടുവന്നിട്ടില്ല എന്നതാണ് വസ്തുത. യൂട്യൂബിലുള്ള നെഗറ്റീവ് ആയ കാര്യങ്ങളിൽ ഒരു നിയന്ത്രണം കൊണ്ടുവരാൻ മാത്രമാണ് യൂട്യൂബ് പുതുക്കിയ നിയമങ്ങളിലൂടെ ശ്രമിക്കുന്നത്. ജാതീയമായ, മതപരമായി ദോഷം ചെയ്യുന്ന, റേസിസം ഉള്ളടങ്ങിയിട്ടുള്ള വീഡിയോകൾ ഇനി യൂട്യൂബ് കർശനമായി നിയന്ത്രിക്കും. മാത്രമല്ല കുട്ടികളെ ഉൾപ്പെടുത്തിയിട്ടുള്ള യൂട്യൂബ് വീഡിയോകൾക്ക് ഇനി മുതൽ വരുമാനവും ലഭിക്കില്ല