സിക്കിമിൽ ഹിമാലയൻ താഴ്വരയിൽ ട്രക്ക് മറിഞ്ഞ് മലയാളി ഉൾപെടെ 16 സൈനികർ മരിച്ചു. മാത്തൂർ ചെങ്ങണിയൂർക്കാവ് സ്വദേശി വൈശാഖ് (26) ആണ് മരിച്ച മലയാളി. നാലു വർഷമായി നാവിക് ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. മരണം വിവരം കുടുംബത്തെയും ജില്ലാ ഭരണകൂടത്തെയും സൈന്യം ഔദ്യോഗികമായി അറിയിച്ചു.വെ ള്ളിയാഴ്ച രാവിലെ ചട്ടെണിൽനിന്ന് താങ്ങുവിലേക്ക് പുറപ്പെട്ട സൈനിക ട്രക്കാണ് നോർത്ത് സിക്കിമിലെ സെമയിൽ മറിഞ്ഞത്. അപകടത്തിൽ നാലു പേർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ഹെലികോപ്ടറിൽ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് ട്രക്കുകളിൽ ഒന്ന് മലയിടുക്കിലേക്ക് മറിയുകയായിരുന്നു. ഉടൻ രക്ഷാപ്രവർത്തനം നടത്തിയെന്ന് സൈന്യം അറിയിച്ചു.സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അനുശോചനം രേഖപ്പെടുത്തി.
ആറ്റിങ്ങലിൽ തരംഗമായി ബോച്ചേയും ഹണിറോസും
https://www.facebook.com/varthatrivandrumonline/videos/906028633729617