പെരുമാതുറ മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്ന് തെറിച്ചു കടലിൽ വീണ് കാണാതായ പെരുമാതുറ വലിയവിളാകം സ്വദേശി സജീറിന്റെ മകൻ ഷഹാൻ്റെ മൃതദേഹം കണ്ടെത്തി. ഇന്ന് വൈകിട്ട് 6 മണിയോട് കൂടിയായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുതലപ്പൊഴിയിലെ പുലിമുട്ടിന് സമീപം ചൂണ്ടയിടാൻ എത്തിയവരാണ് മൃതദേഹം ആദ്യമായി കണ്ടത്.ഇന്നലെയായിരുന്നു മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ തിരയിൽ പെട്ട് വള്ളത്തിൽ നിന്നും തെറിച്ചു കടലിൽ വീഴുകയായിരുന്നു.