കൊച്ചി: ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനായി നാഗ്പൂരിലെത്തിയ പത്തുവയസുകാരി മരിച്ച സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കേരള അസോസിയേഷന്‍. ഉത്തരവുമായി എത്തിയിട്ടും താമസ, ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്ന് കോടതിയെ അറിയിക്കും. ഇതേതുടര്‍ന്ന് താല്‍കാലിക കേന്ദ്രത്തിലാണ് കുട്ടികള്‍ കഴിഞ്ഞിരുന്നതെന്നും കോടതിയില്‍ അസോസിയേഷന്‍ വ്യക്തമാക്കും.
കോടതി അനുമതിയോടെ എത്തിയിട്ടും ദേശീയ ഫെഡറേഷന്റെ അംഗീകാരമില്ലാത്തതിനാല്‍ താരങ്ങള്‍ക്ക് താമസസൗകര്യവും ഭക്ഷണവും ദേശീയ ഫെഡറേഷന്‍ ഒരുക്കിയിരുന്നില്ല. മരിച്ച നിദ ഫാത്തിമ അടക്കം കേരള സൈക്കിള്‍ പോളോ അസോസിയേഷന്റെ 24 താരങ്ങളാണ് നാഗ്പൂരിലെത്തിയത്.
കേരള സ്‌ഫോര്‍ട് കൗണ്‍സിലിന്റെ അംഗീകാരത്തിലും സാമ്പത്തിക സഹായത്തിലുമായിരുന്നു ഇവര്‍ എത്തിയത്. ദേശീയ ഫെഡറേഷന്റെ അനുമതിയുണ്ടായിരുന്ന സൈക്കിള്‍ പോളോ അസോസിയേഷന്‍ ഓഫ് കേരളയും നാഗ്പൂരില്‍ എത്തിയിരുന്നു. ഇങ്ങനെ കേരളത്തില്‍ നിന്ന് രണ്ട് ടീമാണ് എത്തിയിരുന്നത്.
അതേസമയം നിദ ഫാത്തിമയുടെ അച്ഛന്‍ ഷിഹാബ് നാഗ്പൂരിലെത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് തന്നെ മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമം. ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനിയാണ് നിദ ഫാത്തിമ.
ആറ്റിങ്ങലിൽ തരംഗമായി ബോച്ചേയും ഹണിറോസും
https://www.facebook.com/varthatrivandrumonline/videos/906028633729617