കാഠ്മണ്ഡു: നേപ്പാളിൽ ഭൂചലനം. നേപ്പാളിലെ ബഗ്ലുങ് ജില്ലയിലാണ് റിക്ടർ സ്‌കെയിലിൽ 4.7ഉം 5.3ഉം തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങൾ ഉണ്ടായത്.പ്രാദേശിക സമയം 1.23നാണ് അധികാരി ചൗറിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. പിന്നാലെ ബാഗ്ലുങ് ജില്ലയിലെ ഖുംഗയിൽ പുലർച്ചെ 02:07നാണ് 5.3 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം ഉണ്ടാകുന്നത്.
ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകളില്ല. ഈ മാസം 19ാം തിയതിയും കാഠ്മണ്ഡുവിന് സമീപമുള്ള ധാഡിംഗിൽ ഭൂചലനം ഉണ്ടായിരുന്നു.
റിക്ടർ സ്‌കെയിലിൽ 4.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലും ഭൂചലനം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. റിക്ടർ സ്‌കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഈ ക്രിസ്തുമസും ന്യൂഇയറും കളറാക്കാൻ പൂജയും ഒപ്പം കൈ നിറയെ ഓഫറുകളും
https://www.facebook.com/varthatrivandrumonline/videos/497720782463157