തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ 16 വോട്ടെണ്ണൽ കേന്ദ്രങ്ങൾ

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ 16 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.

കോർപ്പറേഷന്റെ വോട്ടെണ്ണൽ കേന്ദ്രം മാർ ഇവാനിയോസ് കോളേജാണ്. സർവോദയ വിദ്യാലയത്തിലെ സെന്റ് ജോർജ്ജ് ബിൽഡിം​ഗിന്റെയും ലിറ്റിൽ ഫ്ളവർ ബ്ലോക്കിന്റെയും മധ്യഭാ​ഗത്തുള്ള ​ഗ്രൗണ്ട് ഫ്ലോർ ഹാളിന്റെ രണ്ട് ഭാഗങ്ങളിലായാണ് ഒന്ന് മുതൽ 26 വരെ വാർഡുകളിലേയും 27 മുതൽ 51 വരെ വാർഡുകളിലേയും വോട്ടുകൾ എണ്ണുന്നത്. 52 മുതൽ 76 വരെ വാർഡുകളിലേത് മാർതിയോഫിലിക്സ് ട്രെയ്നിം​ഗ് കോളേജിലെ ​ഗ്രൗണ്ട് ഫ്ലോറിലെ ബാഡ്മിന്റൺ കോർട്ടിലും 77 മുതൽ 101 വരെയുള്ള വാർഡുകളിലെ വോട്ടുകൾ സർവ്വോദയ വിദ്യാലയത്തിലെ ബേസ്മെന്റ് ഫ്ലോർ യാർഡ് ബസ്സ് ​ഗ്യാരേജിലുമാണ് എണ്ണുന്നത്.

നെയ്യാറ്റിൻകര മുനിസിപ്പിലിറ്റിയിൽ ​ഗവ.ഹയർസെക്കൻഡറി സ്കൂൾ നെയ്യാറ്റിൻകര, നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ ബി.എച്ച്.എസ് മഞ്ച, ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ ആറ്റിങ്ങൽ ന​ഗരസഭ കാര്യാലയം എന്നിവിടങ്ങളിലാണ് വോട്ടെണ്ണുന്നത്.

ആറ്റിങ്ങൽ ന​ഗരസഭ കെട്ടിടത്തിന്റെ മുൻവശം, ആറ്റിങ്ങൽ ന​ഗരസഭ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മീറ്റിം​ഗ് ഹാൾ, രണ്ടാമത്തെ നിലയിലെ വ്യവസായ വാണിജ്യ വകുപ്പിന്റെ ഹെൽപ്പ് ഡെസ്ക് എന്നിവിടങ്ങളിലാണ് വോട്ടെണ്ണലിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്. വർക്കല ന​ഗരസഭ കാര്യാലയമാണ് വർക്കല മുൻസിപ്പാലിറ്റിയുടെ വോട്ടെണ്ണൽ കേന്ദ്രം.

ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് തലത്തിൽ പാറശ്ശാല ഗവ.ഗേൾസ് ഹൈസ്കൂൾ പാറശ്ശാല, പെരുങ്കടവിള ഗവ. ഹൈസ്കൂൾ മാരായമുട്ടം, അതിയന്നൂർ ന്യൂ ഹയർ സെക്കൻഡറി സ്കൂൾ നെല്ലിമൂട്, നേമം ഗവ. വി.എച്ച്.എസ്.എസ് മലയിൻകീഴ്, പോത്തൻകോട് സെൻ്റ് സേവിയേഴ്സ് കോളേജ് തുമ്പ, വെള്ളനാട് ജി.കാർത്തികേയൻ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വെള്ളനാട്, നെടുമങ്ങാട് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ നെടുമങ്ങാട്, വാമനപുരം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പിരപ്പൻകോട്, കിളിമാനൂർ ഗവ. എച്ച്.എസ്.എസ് കിളിമാനൂർ, ചിറയിൻകീഴ് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ആറ്റിങ്ങൽ, വർക്കല ശ്രീനാരായണ കോളേജ് ശിവഗിരി എന്നിവയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ.

Latest

വക്കത്ത് യുവാവ് മരത്തിൽ നിന്നും വീണ് മരണപ്പെട്ടു.

വക്കം കൊല്ലിമുക്ക് പത്രതോപ്പ് വീട്ടിൽ ബിജു (47)ആണ് മരത്തിൽ നിന്ന് വീണ്...

പത്രപ്രവർത്തകനായിരുന്ന ബി അനിൽകുമാറിന്റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ആറ്റിങ്ങൽ സുഹൃത് വേദിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി.

ആറ്റിങ്ങൽ:പത്രപ്രവർത്തകനായിരുന്ന ബി അനിൽകുമാറിന്റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ആറ്റിങ്ങൽ സുഹൃത് വേദിയുടെ നേതൃത്വത്തിൽ...

പിരപ്പമൺകാട് പാടശേഖരക്കരയിൽ വഴിവിളക്കുകൾ തെളിഞ്ഞു.

പിരപ്പമൺകാട് പാടശേഖരം കഴിഞ്ഞ മൂന്നുകൊല്ലക്കാലം കൊണ്ട് കാർഷിക മുന്നേറ്റത്താലും കാർഷികാനുബന്ധ...

ബൈക്ക് യാത്രികരായിരുന്ന യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി.

ആറ്റിങ്ങൽ: ബൈക്ക് യാത്രികരായിരുന്ന യുവാക്കളെ റോഡ് അരികിൽ അപകടത്തിൽപ്പെട്ട മരിച്ച നിലയിൽ...

നടൻ ശ്രീനിവാസൻ അന്തരിച്ചു

വിടവാങ്ങിയത് മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ 200 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു ദേശീയ,സംസ്ഥാന പുരസ്കാരങ്ങൾ...

രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഹിന്ദി പരീക്ഷയാണ് മാറ്റിവെച്ചത്.

രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഹിന്ദി പരീക്ഷയാണ് മാറ്റിവെച്ചത്. മാറ്റിവെച്ച പരീക്ഷ അടുത്ത മാസം...

ശിവഗിരി തീര്‍ത്ഥാടനം: പ്രാദേശിക അവധി

93-ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 31ന് ജില്ലാ കളക്ടര്‍ പ്രാദേശിക...

വിവിധ ബ്ലോക്ക് പഞ്ചായത്തിലെ വിജയികൾ..

നേമം ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് - 9...

നാവായികുളത്ത് കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിക്ക് എതിരെ മറ്റൊരു കോൺഗ്രസ് അംഗം എൽ. ഡി എഫ് പിന്തുണയിൽ പ്രസിഡന്റ് ആയി.

കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിക്ക് എതിരെ മറ്റൊരു കോൺഗ്രസ് അംഗം എൽ. ഡി എഫ് പിന്തുണയിൽ പ്രസിഡന്റ് ആയി. ആസിഫാണ് പ്രസിഡൻ്റ്. യുഡിഎഫ് 12 എൽഡിഎഫ് 6 ബിജെപി 6...

വക്കത്ത് യുവാവ് മരത്തിൽ നിന്നും വീണ് മരണപ്പെട്ടു.

വക്കം കൊല്ലിമുക്ക് പത്രതോപ്പ് വീട്ടിൽ ബിജു (47)ആണ് മരത്തിൽ നിന്ന് വീണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെ സമീപത്തെ വീട്ടിലെ പ്ലാവിൽ ചക്ക പറിച്ചതിന് ശേഷം തിരികെ ഇറങ്ങുന്നതിനിടെയാണ് കാൽ വഴുതി...

പത്രപ്രവർത്തകനായിരുന്ന ബി അനിൽകുമാറിന്റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ആറ്റിങ്ങൽ സുഹൃത് വേദിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി.

ആറ്റിങ്ങൽ:പത്രപ്രവർത്തകനായിരുന്ന ബി അനിൽകുമാറിന്റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ആറ്റിങ്ങൽ സുഹൃത് വേദിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി. ആറ്റിങ്ങൽ ദ്വാരക ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നഗരസഭ നിയുക്ത ചെയർമാൻ എം പ്രദീപ് അനുസ്മരണ പ്രഭാഷണം നടത്തി സുഹൃത്ത്...

LEAVE A REPLY

Please enter your comment!
Please enter your name here