കിളിമാനൂരില്‍ വാഹന അപകടത്തില്‍ ദമ്പതികള്‍ മരിച്ച സംഭവത്തിലെ മുഖ്യപ്രതി വിഷ്ണു പിടിയിലായി


കിളിമാനൂരില്‍ വാഹന അപകടത്തില്‍ ദമ്പതികള്‍ മരിച്ച സംഭവത്തിലെ മുഖ്യപ്രതി വിഷ്ണു പിടിയിലായി. ഇന്നലെ രാത്രിയാണ് ആറ്റിങ്ങല്‍ ഡിവൈഎസ്പി സ്‌ക്വാഡ് വിഷ്ണുവിനെ നെയ്യാറ്റിൻകരയില്‍ വെച്ച്‌ പിടികൂടിയത്.വിഷ്ണു സഞ്ചരിച്ച ജീപ്പ് ഭാര്യയെയും ഭർത്താവിനെയും ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. വിഷ്ണുവിനെ നാട്ടുകാർ പിടിച്ചുകൊടുത്തുവെങ്കിലും പൊലീസ് വിട്ടയച്ചു. കഴിഞ്ഞ ദിവസം വിഷണുവിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷ്ണു പൊലീസ് പിടികൂടിയത്.

കഴിഞ്ഞ മൂന്നിന് വൈകീട്ട് സംസ്ഥാന പാതയില്‍ പാപ്പാലയിലായിലാണ് അപകടം ഉണ്ടായത്. കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും സഞ്ചരിച്ച സ്കൂട്ടറിന് പിന്നില്‍ അമിതേവഗത്തില്‍ വന്ന ഥാർ ജീപ്പിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അംബിക ഏഴാം തീയതി മരിച്ചു. കഴിഞ്ഞ ദിവസം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച്‌ രജിത്തും മരിച്ചു. അപകടമുണ്ടാക്കിയയാളെ പിടികൂടാത്തതിനെതിരെ കഴിഞ്ഞ ദിവസം നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.

രജിത്തിന്റെയും അംമ്പികയുടെയും മക്കളെയും കൊണ്ടായിരുന്നു കിളിമാനൂർ സ്റ്റേഷന് മുന്നിലെ നാട്ടുകാരുടെ പ്രതിഷേധം. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ ജീപ്പ് നാട്ടുകാർ തടഞ്ഞ് വള്ളക്കടവ് സ്വദേശി വിഷ്ണുവിനെ പൊലീസിനെ ഏല്‍പിച്ചിരുന്നു. എന്നാല്‍ വിഷ്ണുവിനെ പൊലീസ് സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടു. അംബിക മരിച്ച ശേഷമാണ് വിഷ്ണുവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. പക്ഷെ ഇതിനകം ഇയാള്‍ ഒളിവില്‍ പോയി. വാഹനത്തില്‍ മറ്റ് രണ്ട് പേര്‍ കൂടിയുണ്ടായിരുന്നുവെന്നും ആരോപണമുണ്ട്.

Latest

ചിറയിൻകീഴിൽ പ്രേംനസീർ സ്മാരക സാംസ്കാരിക സമുച്ചയം ഉദ്ഘാടനം ചെയ്തു

പ്രേംനസീർ സ്മാരക സാംസ്കാരിക സമുച്ചയത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം സാംസ്കാരിക വകുപ്പ്...

ടി 20 ലോകകപ്പ് 2026 കിരീടം ഇന്ത്യക്ക്. ഫെെനലില്‍ ന്യൂസീലൻഡിനെ 96 റണ്‍സിന് തോല്‍പ്പിച്ചാണ് നീലപ്പട കപ്പില്‍ മുത്തമിട്ടത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 255 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ...

പ്രസിദ്ധമായ പള്ളിയറ കാളിയൂട്ടിന് ഇളമ്പ ഏറത്ത് പള്ളിയറ ഭഗവതിക്ഷേത്രത്തിൽ തുടക്കമായി.

ആറ്റിങ്ങൽ: പ്രസിദ്ധമായ പള്ളിയറ കാളിയൂട്ടിന് ഇളമ്പ ഏറത്ത് പള്ളിയറ ഭഗവതിക്ഷേത്രത്തിൽ തുടക്കമായി....

രാത്രിയുടെ മറവിൽ ക്ഷേത്രത്തിന്റെ ശ്രീകോവിൽ തകർത്ത് മോഷണം… പോലീസ് അന്വേഷണം ആരംഭിച്ചു

ആറ്റിങ്ങൽ :പൊയ്കമുക്ക് മുദാക്കൽ താഴയ്ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിൽ ഇന്നലെ രാത്രി ശ്രീകോവിൽ...

ശാർക്കരദേവീമാഹാത്മ്യം സംഗീതആൽബം പുറത്തിറങ്ങി.

മീനഭരണി മഹോത്സവം പ്രമാണിച്ച് ശാർക്കര ദേവീ ഭക്തിഗാനആൽബമായ 'ശാർക്കരദേവീമാഹാത്മ്യം' പുറത്തിറക്കി....

നഗരൂർ പോലീസ് സബ് ഇൻസ്പെക്ടറെ ജീപ്പ് തടഞ്ഞ് അസഭ്യം വിളിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

27.02.2026 തീയതി വൈകുന്നേരം അഞ്ചു മണിയോടെ വെള്ളല്ലൂർ ജവഹർ ജംഗ്ഷന് ...

ബാലരാമപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം ബാലരാമപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കേവിള...

തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എ.എ. റഹീം എം.പിയെ നിയോഗിക്കാൻ പാർട്ടി തീരുമാനിച്ചു.

തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എ.എ. റഹീം എം.പിയെ നിയോഗിക്കാൻ പാർട്ടി തീരുമാനിച്ചു....

നഗരൂരില്‍ പോലീസ് വാഹനത്തിന് നേരെ അതിക്രമം,ഒമ്പത് സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.

നഗരൂരില്‍ പോലീസ് വാഹനത്തിന് നേരെ അതിക്രമം കാണിക്കുകയും ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും...

മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത പ്രതിക്ക് ക്രൂരമർദനമേറ്റ സംഭവത്തില്‍ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ നാലു പോലീസുകാർക്ക് സസ്പെൻഷൻ.

മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത പ്രതിക്ക് ക്രൂരമർദനമേറ്റ സംഭവത്തില്‍ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ...

ചിറയിൻകീഴിൽ പ്രേംനസീർ സ്മാരക സാംസ്കാരിക സമുച്ചയം ഉദ്ഘാടനം ചെയ്തു

പ്രേംനസീർ സ്മാരക സാംസ്കാരിക സമുച്ചയത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിച്ചു. അഭിനയകലയിലെ വിസ്മയം എന്നതിലുപരി മഹാനായ മനുഷ്യസ്നേഹി കൂടിയായിരുന്നു പ്രേംനസീർ എന്ന് മന്ത്രി പറഞ്ഞു....

ടി 20 ലോകകപ്പ് 2026 കിരീടം ഇന്ത്യക്ക്. ഫെെനലില്‍ ന്യൂസീലൻഡിനെ 96 റണ്‍സിന് തോല്‍പ്പിച്ചാണ് നീലപ്പട കപ്പില്‍ മുത്തമിട്ടത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 255 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലൻഡിന് 19 ഓവറില്‍ 159 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ജസ്പ്രീത് ബുംറ നാലും അക്ഷർ പട്ടേല്‍ മൂന്നും ഹാർദിക് പാണ്ഡ്യയും വരുണ്‍...

പ്രസിദ്ധമായ പള്ളിയറ കാളിയൂട്ടിന് ഇളമ്പ ഏറത്ത് പള്ളിയറ ഭഗവതിക്ഷേത്രത്തിൽ തുടക്കമായി.

ആറ്റിങ്ങൽ: പ്രസിദ്ധമായ പള്ളിയറ കാളിയൂട്ടിന് ഇളമ്പ ഏറത്ത് പള്ളിയറ ഭഗവതിക്ഷേത്രത്തിൽ തുടക്കമായി. വെള്ളിയാഴ്ച രാത്രി 8-ന് ഉച്ചബലിക്രിയകളോടെ കാളീനാടകത്തിന്റെ ചടങ്ങുകൾ ആരംഭിച്ചു. ഇന്ന് വെളുപ്പിന് 4-ന് കലശം കെട്ടും മുടിയെടുപ്പും നടന്നു....

LEAVE A REPLY

Please enter your comment!
Please enter your name here