
ആറ്റിങ്ങൽ:പത്രപ്രവർത്തകനായിരുന്ന ബി അനിൽകുമാറിന്റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ആറ്റിങ്ങൽ സുഹൃത് വേദിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി.
ആറ്റിങ്ങൽ ദ്വാരക ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നഗരസഭ നിയുക്ത ചെയർമാൻ എം പ്രദീപ് അനുസ്മരണ പ്രഭാഷണം നടത്തി സുഹൃത്ത് വേദി പ്രസിഡൻറ് കെ ശ്രീവൽസൺ അധ്യക്ഷത വഹിച്ചു. മുൻ ചെയർമാൻ സി ജെ രാജേഷ് കുമാർ,അഡ്വക്കേറ്റ് എ ശ്രീധരൻ ,ഇളമ്പ ഉണ്ണികൃഷ്ണൻ,അഡ്വക്കേറ്റ് മുഹ്സിൻ , മണനാക്ക് ഷിഹാബ്, അഡ്വക്കേറ്റ് കെ ആർ രാജ്മോഹൻ , താണുവാൻ ആചാരി , സാബു നീലകണ്ഠൻ, വഞ്ചിയൂർ ഉദയൻ, വിജയൻ പാലാഴി, ശ്രീകുമാർ കൃതി, എം കെ ഹരികുമാർ, ബൈജു മോഹൻ, ശ്രീരാജ്, ബാബുരാജ് സാജിർ മാമം , മനു,
ഷാജി, എസിവി ഷിബു,കെ നിസാം എന്നിവർ സംസാരിച്ചു.
