പ്രധാനമന്ത്രിയുടെ സന്ദര്‍ശനം:നാളെ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം,റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് വിലക്ക്.

മോദിയുടെ സന്ദര്‍ശനവും റോഡ് ഷോയുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം. നാളെ (4-04-2026) ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളളത്.

ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി ഒന്‍പത് മണി വരെ ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് ശംഖുമുഖം ആള്‍സെയിന്റ്, ചാക്ക, പേട്ട, പളളിമുക്ക്, പാറ്റൂര്‍, ജനറല്‍ ആശുപത്രി, ആശാന്‍ സ്‌ക്വയര്‍, അണ്ടര്‍ പാസേജ്, പഞ്ചാപുര, ആര്‍ബിഐ, ബേക്കറി ജംഗ്ഷന്‍, വിമന്‍സ് കോളേജ് ജംഗ്ഷന്‍, മേട്ടുകട, തൈക്കാട്, തമ്പാനൂര്‍ ഫ്‌ളൈ ഓവര്‍, ചൂരക്കാട്ട് പാളയം, ചെമ്പ് പണിപ്പുര, കിളളിപ്പാലം, കരമന, കല്‍പാളയം, നീറമണ്‍കര, പാപ്പനംകോട് റോഡിലും കരമന, കുഞ്ചാലമൂട്, പൂജപ്പുര, ജഗതി, ഡിപിഐ, വിമന്‍സ് കോളേജ് റോഡിലുമാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുളളത്. ഈ റോഡുകളുടെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും നിർദേശമുണ്ട്.

നാളെ ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ ശംഖുംമുഖം ഡൊമസ്റ്റിക് എയര്‍ പോര്‍ട്ട്, വലിയതുറ, പൊന്നറപ്പാലം, കല്ലുംമൂട് അനന്തപുരി ഹോസ്പിറ്റല്‍, ഈഞ്ചയ്ക്കല്‍, മിത്രാനന്ദപുരം, എസ് പി ഫോര്‍ട്ട്, ശ്രീകണ്‌ഠേശ്വരം പാര്‍ക്ക്, തകരപ്പറമ്പ് മേല്‍പ്പാലം, പവര്‍ഹൌസ് ജംഗ്ഷന്‍, ചുരക്കാട്ടുപാളയം വരെയുളള റോഡിലും ചാക്ക അനന്തപുരി ഹോസ്പിറ്റല്‍ റോഡിലും ചാക്ക ലോര്‍ഡ്സ്. വെണ്‍പാലവട്ടം കിംസ് ആശുപത്രി റോഡിന്റെയും ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്നും അത്തരത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച്‌ നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

Latest

കഞ്ചാവ് വാങ്ങാൻ പണം നല്‍കിയില്ല; തിരുവനന്തപുരത്ത് വീടിന് തീയിട്ട് യുവാവ്

കഞ്ചാവ് വാങ്ങാൻ പണം നല്‍കാത്തതിനെ തുടര്‍ന്ന്യുവാവ് വീടിന് തീയിട്ടു. തിരുവനന്തപുരം കണിയാപുരത്ത്...

ജില്ലയിൽ ഹോം വോട്ടിംഗ് തുടങ്ങി, ഏറ്റവും കൂടുതൽ പോൾ ചെയ്തത് ആറ്റിങ്ങൽ മണ്ഡലത്തിൽ.

ജില്ലയിൽ ഹോം വോട്ടിംഗ് തുടങ്ങി; ആദ്യ ദിവസം പോൾ ചെയ്തത് 2857...

വൈദ്യുത ദീപാലങ്കാര ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനിടെ വൈദ്യുതി പോസ്റ്റിൽ നിന്നും ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു.

വൈദ്യുത പോസ്റ്റില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. പാങ്ങോട് - പഴവിള...

പാറശാലയില്‍ ജിം ട്രെയിനറായ യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം; പിന്നാലെ വിഷം കഴിച്ച്‌ യുവാവിന്റെ ആത്മഹത്യാശ്രമം; രണ്ടുപേരും ആശുപത്രിയില്‍.

പാറശാലയില്‍ ഫിറ്റ്നസ് ട്രെയിനർ ആയ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയില്‍....

ജില്ലയിൽ ഹോം വോട്ടിം​ഗ് നാളെ ആരംഭിക്കും

85ന് വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാരായ വ്യക്തികൾക്കും നിയമസഭാ തിരഞ്ഞെടുപ്പിന്...

സ്ഥാനാർത്ഥികളുടെ വരവ് ചെലവ് കണക്ക് പരിശോധന ഇന്ന് (28.03.2026) മുതൽ

നിയമസഭാ പൊതുതിരഞ്ഞെടുപ്പിൽ ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ വരവ്...

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക്കുമെന്ന് ഫേസ്ബുക്കില്‍ കമന്റിട്ടു; പാങ്ങോട് സ്റ്റേഷനിലെ സിപിഒയ്ക്ക് സസ്പെന്‍ഷന്‍.

വാമനപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് കമന്റിട്ട പോലീസുകാരന് സസ്പെന്‍ഷന്‍.പാങ്ങോട് സ്റ്റേഷനിലെ...

ഓട്ടോ ഡ്രൈവര്‍ പത്തുലക്ഷം തട്ടിയെന്ന് 60കാരി.ഒടുവില്‍ കള്ളം പൊളിഞ്ഞു.

ട്രഷറിയില്‍ അടയ്ക്കാന്‍ കൊണ്ടുവന്ന പണം തട്ടിയെടുത്തെന്ന് ആധാരമെഴുത്ത് ഓഫീസ് ഉടമയുടെ കള്ളപ്പരാതി.എന്നാല്‍...

കഞ്ചാവ് വാങ്ങാൻ പണം നല്‍കിയില്ല; തിരുവനന്തപുരത്ത് വീടിന് തീയിട്ട് യുവാവ്

കഞ്ചാവ് വാങ്ങാൻ പണം നല്‍കാത്തതിനെ തുടര്‍ന്ന്യുവാവ് വീടിന് തീയിട്ടു. തിരുവനന്തപുരം കണിയാപുരത്ത് ഷാജഹാൻ-അമീന ദമ്പതികളുടെ വീടിനാണ് യുവാവ് തീയിട്ടത്.സംഭവത്തില്‍ അമീനയുടെ സഹോദരീ പുത്രൻ ഫൈസലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് വീട്ടിലെത്തി ഫൈസല്‍ പണം...

ജില്ലയിൽ ഹോം വോട്ടിംഗ് തുടങ്ങി, ഏറ്റവും കൂടുതൽ പോൾ ചെയ്തത് ആറ്റിങ്ങൽ മണ്ഡലത്തിൽ.

ജില്ലയിൽ ഹോം വോട്ടിംഗ് തുടങ്ങി; ആദ്യ ദിവസം പോൾ ചെയ്തത് 2857 വോട്ടുകൾ ഭിന്നശേഷിക്കാർക്കും 85 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും വീട്ടിലെത്തി വോട്ടിംഗ് സൗകര്യം ഒരുക്കുന്ന ഹോം വോട്ടിംഗിന് ജില്ലയിൽ തുടക്കമായി....

വൈദ്യുത ദീപാലങ്കാര ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനിടെ വൈദ്യുതി പോസ്റ്റിൽ നിന്നും ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു.

വൈദ്യുത പോസ്റ്റില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. പാങ്ങോട് - പഴവിള സ്വദേശി സനു ( 34 ) ആണ് മരിച്ചത്.വൈദ്യുത ദീപാലങ്കാര ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനിടെയാണ് ഷോക്കേറ്റത്.പുലർച്ചെ 3 മണിയ്ക്കായിരുന്നു അപകടം. നന്ദിയോട്...

LEAVE A REPLY

Please enter your comment!
Please enter your name here