നേവല്‍ഡേ ഓപ്പറേഷൻ ഡെമോയുമായി ബന്ധപ്പെട്ട്

ശംഖുമുഖത്ത് നാളെ (ഡിസംബർ 3 ബുധനാഴ്ച) ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവല്‍ഡേ ഓപ്പറേഷൻ ഡെമോയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം.നാളെ ഉച്ചയ്ക്ക് 12 മണി മുതലാണ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തുക. വൈകുന്നേരം 4:30 മുതലാണ് നേവല്‍ ഡേ ഡെമൊ സംഘടിപ്പിക്കുന്നത്.

ഡെമോ കാണുനായി 50000 ത്തിലധികം ജനങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് അനുവദിച്ച പാർക്കിംഗ് സ്ഥലങ്ങളില്‍ മാത്രമേ പാർക്ക് ചെയ്യാൻ പാടുള്ളൂ. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങള്‍ നീക്കം ചെയ്ത് നിയമനടപടി സ്വീകരിക്കുന്നതാണ്. സിറ്റി പോലീസിൻ്റെ ഗതാഗത ക്രമീകരണങ്ങള്‍ അറിയാൻ 9497930055, 0471-255873 എ ന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം.

ചാക്ക, കല്ലുംമൂട്, സ്റ്റേഷൻകടവ്, വലിയതുറ, കുമരിച്ചന്ത, മാധവപുരം എന്നീ ഭാഗങ്ങളില്‍ നിന്നും ശംഖുംമുഖം, വെട്ടുകാട് ഭാഗത്തേക്ക് പാസ് അനുവദിച്ചിട്ടുള്ള വാഹനങ്ങള്‍ക്ക് മാത്രമെ പ്രവേശനം അനുവദിക്കൂ. വാഹനങ്ങളുടെ പാസ് പരിശോധിച്ച്‌ പാർക്കിങ് ലഭ്യത അനുസരിച്ച്‌ പ്രവേശനം അനുവദിക്കും.

പ്രത്യേക ക്ഷണിതാക്കളുടെയും മീഡിയയുടെയും വാഹനങ്ങള്‍ പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്ബ് വരെ ചാക്ക-ആല്‍സെയിൻ്റ്സ് വഴി ശംഖുമുഖത്ത് എത്തി ആളുകളെ ഇറക്കിയതിന് ശേഷം പാസിലെ ക്യുആർ കോഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന പാർക്കിങ് സ്ഥലങ്ങളില്‍ പാർക്ക് ചെയ്യണം അതിനുശേഷം വരുന്ന വാഹനങ്ങള്‍ ഈഞ്ചക്കല്‍ – കല്ലുംമ്മൂട് – പൊന്നറപാലം – വലിയതുറ – ഡൊമസ്റ്റിക് എയർപോർട്ട് വഴി പോകണം.

പാസ് അനുവദിക്കപ്പെട്ട കാണികളുടെ വാഹനങ്ങള്‍ ചാക്ക-ആല്‍ സെയിന്റ്‌സ്-ബാലനഗർ റോഡ് വഴിയും ചാക്ക-ആല്‍സെയിന്റ്‌സ്-മാധവപുരം-വേളി ടൂറിസ്റ്റ് വില്ലേജ്-വെട്ടുകാട് വഴിയും പാസില്‍ അനുവദിക്കപ്പെട്ട പാർക്കിങ് സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാർക്ക് ചെയ്ത് നേവി ഏർപ്പെടുത്തിയിട്ടുളള വാഹനങ്ങളില്‍ കണ്ണാന്തുറ എത്തി പരിപാടി കാണുകയും പരിപാടി കഴിഞ്ഞതിന് ശേഷം നേവി ഏർപ്പെടുത്തിയ വാഹനങ്ങളില്‍ പാർക്കിങ് സ്ഥലങ്ങളിലേക്ക് തിരികെ പോവുകയും വേണം.

പാസ്സില്ലാതെ പരിപാടി കാണാൻ വരുന്ന പൊതുജനങ്ങള്‍, വാഹനങ്ങള്‍ തിരുവനന്തപുരം സിറ്റി പരിധിയില്‍ വിവിധ ഭാഗങ്ങളില്‍ ക്രമീകരിച്ചിട്ടുള്ള പാർക്കിങ് ഗ്രൗണ്ടുകളില്‍ പാർക്ക് ചെയ്യേണ്ടതും, പാർക്കിങ് ഗ്രൗണ്ടുകളില്‍ ഏർപ്പെടുത്തിയിരിക്കുന്ന കെഎസ്‌ആർടിസി ബസുകളില്‍ കയറി വെട്ടുകാട് ഇറങ്ങി പരിപാടി കണ്ടതിനുശേഷം വെട്ടുകാട് ഭാഗത്ത് ക്രമീകരിച്ചിരിക്കുന്ന കെഎസ്‌ആർടിസി ബസുകളില്‍ കയറി അതാത് പാർക്കിങ് ഗ്രൗണ്ടുകളിലേക്ക് തിരികെ പോകേണ്ടതുമാണ്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ പാർക്കിങ് ഗ്രൗണ്ടുകളില്‍ നിന്നും കെഎസ്‌ആർടിസി ബസുകള്‍ നിശ്ചിത ടിക്കറ്റ് ചാർജ് ഈടാക്കി സർവീസ് നടത്തും.
പാർക്കിങ് ഗ്രൗണ്ടുകള്‍

കൊല്ലം, ആറ്റിങ്ങല്‍, പോത്തൻകോട്, ശ്രീകാര്യം ഭാഗങ്ങളില്‍ നിന്നും വരുന്നവർ ഗ്രീൻഫീല്‍ഡ് സ്റ്റേഡിയം ഗ്രൗണ്ടിലും, കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് പാർക്കിങ് ഗ്രൗണ്ടിലും വാഹനങ്ങള്‍ പാർക്ക് ചെയ്യേണ്ടതാണ്.

എംസി റോഡ് വഴി വരുന്നവർ വാഹനങ്ങള്‍ എംജി കോളേജ് ഗ്രൗണ്ടില്‍ പാർക്ക് ചെയ്യേണ്ടതാണ്. നെടുമങ്ങാട്, പേരൂർക്കട, ശാസ്തമംഗലം ഭാഗങ്ങളില്‍ നിന്നും വരുന്നവർ കവടിയാറിലുള്ള സാല്‍വേഷൻ ആർമി ഗ്രൗണ്ടിലും, സംസ്‌കൃത കോളേജ് യൂണിവേഴ്‌സിറ്റി കോളേജ്, യൂണിവേഴ്‌സിറ്റി ക്യാമ്ബസ്, എല്‍എംഎസ് പാർക്കിങ് ഗ്രൗണ്ടുകളിലും പാർക്ക് ചെയ്യണം.

കാട്ടാക്കട, തിരുമല ഭാഗങ്ങളില്‍ നിന്നും വരുന്നവർ വാഹനങ്ങള്‍ പൂജപ്പുര ഗ്രൗണ്ടിലും, വെള്ളയമ്ബലത്തുള്ള ജിമ്മി ജോർജ് ഗ്രൗണ്ടിലും, വാട്ടർ അതോറിറ്റി പാർക്കിങ് കോമ്ബൗണ്ടിലും പാർക്ക് ചെയ്യേണ്ടതാണ്.

പാറശ്ശാല, നെയ്യാറ്റിൻകര, പാപ്പനംകോട്, കരമന ഭാഗങ്ങളില്‍ നിന്നും വരുന്നവർ കിള്ളിപ്പാലം ബോയ്സ് ഹൈസ്‌കൂളിലും, ആറ്റുകാല്‍ പാർക്കിങ് ഗ്രൗണ്ടിലും ഐരാണിമുട്ടത്തുള്ള ഹോമിയോ കോളേജ് പാർക്കിങ് ഗ്രൗണ്ടുകളിലും, പുത്തരികണ്ടം മൈതാനത്തും വാഹനങ്ങള്‍ പാർക്ക് ചെയ്യേണ്ടതാണ്.

കോവളം, പൂന്തുറ, തിരുവല്ലം, പേട്ട, ചാക്ക, ഈഞ്ചക്കല്‍ ഭാഗങ്ങളില്‍ നിന്നും വരുന്നവർ ലുലുമാള്‍, ആനയറ വേള്‍ഡ് മാർക്കറ്റ്, കരിക്കകം ക്ഷേത്രം പാർക്കിങ് ഗ്രൗണ്ടുകളില്‍ വാഹനങ്ങള്‍ പാർക്ക് ചെയ്യേണ്ടതാണ്.

വർക്കല, കടയ്കാവൂർ, പെരുമാതുറ ഭാഗങ്ങളില്‍ നിന്നും തീരദേശ റോഡ് വഴി വരുന്നവർ വാഹനങ്ങള്‍ പുത്തൻതോപ്പ് പള്ളി ഗ്രൗണ്ടിലും, സെന്റ് സേവ്യയേഴ്‌സ് കോളേജ് പാർക്കിങ് ഏരിയയിലും പാർക്ക് ചെയ്യേണ്ടതാണ്.

ഡൊമസ്റ്റിക് എയർപോർട്ടിലേക്കുള്ള യാത്രക്കാർ വെണ്‍പാലവട്ടം, ചാക്ക ഫ്‌ളൈ ഓവർ, ഈഞ്ചക്കല്‍ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴി എയർപോർട്ടില്‍ എത്തിച്ചേരേണ്ടതും സുലൈമാൻ തെരുവ്, വള്ളക്കടവ്, ഈഞ്ചക്കല്‍ വഴി തിരികെ പോകേണ്ടതാണ്. ഇൻ്റർനാഷണല്‍ എയർപോർട്ടിലേയ്ക്ക് വരുന്ന വാഹനങ്ങള്‍ ചാക്ക അനന്തപുരി ഹോസ്പിറ്റല്‍- സർവീസ് റോഡ് വഴി പോകണം.

Latest

തിരുവനന്തപുരത്തെ സംഘര്‍ഷം; നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്‌എഫ്‌ഐ.

പാളയം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ കയറി പൊലീസ് വിദ്യാർത്ഥികളെ മർദ്ദിച്ചതില്‍ പ്രതിഷേധിച്ച്‌ നാളെ...

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെ പാളയത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നില്‍ സംഘർഷം.

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെ പാളയത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നില്‍...

തിരഞ്ഞെടുപ്പ് ഫലം..

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥി...

ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു; മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകള്‍.

ഇന്ന്മുതല്‍ മൂന്ന് ദിവസം നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു. സമരം...

B.Sc നഴ്സിംഗ് പഠനം ഒഴിവുള്ള സീറ്റിലേക്ക്  ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അവസരം ഒരുക്കുന്നു.

*തിരുവനന്തപുരം:* കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc നഴ്സിംഗ് പഠനം...

തീരദേശ ജില്ലകളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത, റെഡ് അലർട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് തീരദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ എല്ലാ തീരദേശ...

സൂര്യ കൃഷ്ണമൂർത്തി (75) അന്തരിച്ചു.

സംഗീത നാടക അക്കാദമി മുൻ ചെയർമാനും സാംസ്കാരിക പ്രവർത്തകനുമായ സൂര്യ കൃഷ്ണമൂർത്തി...

അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വര്‍ഷം തടവ്, 30 ലക്ഷം രൂപ പിഴ

അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വര്‍ഷം തടവ്,...

ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൊച്ചി∙ വീട്ടിൽ മദ്യം സൂക്ഷിച്ച സംഭവത്തിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ...

തിരുവനന്തപുരത്തെ സംഘര്‍ഷം; നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്‌എഫ്‌ഐ.

പാളയം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ കയറി പൊലീസ് വിദ്യാർത്ഥികളെ മർദ്ദിച്ചതില്‍ പ്രതിഷേധിച്ച്‌ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കാൻ എസ്.എഫ്.ഐ ആഹ്വാനം ചെയ്തു.പൊലീസിന്റെയും കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ യും നടപടിയില്‍ പ്രതിഷേധിച്ച്‌ നാളെ സംസ്ഥാനത്തെ...

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെ പാളയത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നില്‍ സംഘർഷം.

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെ പാളയത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നില്‍ സംഘർഷം.മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നയിച്ച മാർച്ചിനുനേരെ ഹോസ്റ്റലില്‍ നിന്ന് കല്ലേറുണ്ടായതായി യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ആവശ്യത്തിന്...

തിരഞ്ഞെടുപ്പ് ഫലം..

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥി അമി തിലക് വിജയിച്ചു... ചിറയിൻകീഴു ബ്ലോക്ക് അഞ്ചുതെങ്ങ് ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ LDF സ്ഥാനാർഥി ബിജി മോൾ. എസ് വിജയിച്ചു വർക്കല...

LEAVE A REPLY

Please enter your comment!
Please enter your name here