
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ യുവ വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഒളിവിലായിരുന്ന സഹപ്രവർത്തകനായ ഡോക്ടർ പിടിയില്‍.ഡോ. വിനുവിനെയാണ് തിരുവനന്തപുരം നഗരത്തിലെ കുമാരപുരത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. ആശുപത്രിയിലെ കണ്‍സള്‍ട്ടിങ് റൂമിലേക്ക് യുവ ഡോക്ടറെ വിളിച്ചുവരുത്തിയായിരുന്നു അതിക്രമശ്രമമെന്നാണ് പരാതി. ശരീരത്തിലെ മുഴയെക്കുറിച്ച് വിദ്യാർത്ഥികള്‍ക്ക് വിശദീകരിച്ചുകൊടുക്കാനെന്ന പേരിലാണ് യുവ ഡോക്ടറെ മുറിയിലേക്ക് വിളിപ്പിച്ചത്. ഇതിനിടെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് പരാതി.
സംഭവത്തിന് പിന്നാലെ യുവ ഡോക്ടർ മുറിയില്‍നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതോടെ ഡോ. വിനു ഒളിവില്‍ പോയി.
ഡോക്ടര്‍മാര്‍ക്കായുള്ള ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോള്‍ തെറ്റിക്കുന്നവര്‍ക്ക് എതിരേ നടപടിയുണ്ടാകും. പോലീസിന്റെ എഫ്‌ഐആര്‍ പരിശോധിച്ച ശേഷമായിരിക്കും നടപടി. വനിതാ ഡോക്ടര്‍മാര്‍ക്ക് സുരക്ഷിതമായ ജോലിസാഹചര്യം സൃഷ്ടിക്കേണ്ടത് ആരോഗ്യവകുപ്പിന്റെ ഉത്തരവാദിത്വമാണ്. അത് കര്‍ശനമായി നടപ്പാക്കുമെന്നും കെ. മുരളീധരന്‍ പ്രതികരിച്ചു
