
ആറ്റിങ്ങൽ: ബൈക്ക് യാത്രികരായിരുന്ന യുവാക്കളെ റോഡ് അരികിൽ അപകടത്തിൽപ്പെട്ട മരിച്ച നിലയിൽ കണ്ടെത്തി. സുഹൃത്തുക്കളും അയൽവാസികളും ആയ മുദാക്കൽ ചെമ്പൂര് കുന്നത്താം കോണം വി. യു. നിവാസിൽ വേണുവിൻറെ മകൻ അമൽ ( 21 ), മുദാക്കൽ ചെമ്പൂര് ചരുവിള പുത്തൻവീട്ടിൽ വിക്രമൻ്റെ മകൻ അഖിൽ (18 ) എന്നിവരാണ് മരിച്ചത്. അർദ്ധരാത്രി 12 മണിയോടെയാണ് അപകടം നടന്നതെന്ന് കരുതപ്പെടുന്നു.. ഉടൻ തന്നെ പോലീസിൽ വിവരമറിക്കുകയും പോലീസ് എത്തി മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
