
പാളയം യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ കയറി പൊലീസ് വിദ്യാർത്ഥികളെ മർദ്ദിച്ചതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കാൻ എസ്.എഫ്.ഐ ആഹ്വാനം ചെയ്തു.പൊലീസിന്റെയും കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ യും നടപടിയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തെ എല്ലാ ജില്ലാ പൊലീസ് മേധാവികളുടെ ഓഫീസുകളിലേക്കും എസ്.എഫ്.ഐ മാർച്ച് നടത്തും.കൂടാതെ പൊലീസ് ആക്രമണത്തിനെതിരെ നാളെ വൈകിട്ട് അഞ്ച് മണിക്ക് വമ്പിച്ച പ്രതിഷേധത്തിനും സംഘടന ആഹ്വാനം ചെയ്തുു. തിരുവനന്തപുരത്തെ സംഭവങ്ങളില്‍ പ്രതിഷേധിച്ച് കോഴിക്കോട് മാവൂർ റോഡില്‍ ഡി.വൈ.എഫ്.ഐ ഉടൻ പ്രതിഷേധ പ്രകടനം നടത്തും.
