ജില്ലയിലെ സ്കൂളുകളിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഓരോ വിദ്യാലയത്തിലും ഉപയോഗപ്രദമല്ലാത്തതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൊളിക്കുന്നതിനായി വാല്യുവേഷൻ, ടെൻഡറിംഗ് നടപടികൾ വേഗത്തിലാക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഉത്തരവിട്ടു.
കൂടാതെ സ്കൂൾ പരിസരത്ത് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന് അതത് തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിക്കൊണ്ടും ഉത്തരവായി.