സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തയ്യാറാക്കിയ
നെൽകൃഷിയും ടൂറിസവും ജനകീയ പങ്കാളിത്തത്തോടെ –
പിരപ്പമൺ പാടശേഖരം റിപ്പോർട്ട് വി.കെ പ്രശാന്ത് എം എൽ എ പ്രകാശനം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്.
20 വർഷത്തിൽ അധികമായി തരിശ്ശായി കിടന്ന വയലുകൾ കൂട്ടായ്മയിലൂടെ കൃഷിയിലേക്ക് കൊണ്ടുവനിരിക്കുകയാണ് മുദാക്കൽ പഞ്ചായത്തിലെ പിരപ്പമൺ പാടശേഖരം.
22 -23 ൽ നിന്നും 24 – 25 വർഷം 63% വർധനവാണ് നെൽവിസ്തൃതിയിൽ ഉണ്ടായിട്ടുള്ളത്. അരി ഉത്പാദനത്തിൽ 42% വർധനവും ഉണ്ടാക്കുവാൻ പാടശേഖരത്തിന് കഴിഞ്ഞു. പാടശേഖരണ സംരക്ഷണവും, ടൂറിസവും , പുഷ്പകൃഷിയും, സാംസ്കാരിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ ആണ് പിരപ്പമൺകാട് പാടശേഖരസമതിയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്നത്.
ജില്ലാ കളക്ടർ അനു കുമാരി, എഡിഎം ടി.കെ വിനീത്, സാമ്പത്തിക സ്ഥിതിവിവരണ കണക്ക് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ അനീഷ് കുമാർ എന്നിവർ പങ്കെടുത്തു.