വർക്കലയിലെ കോൺഗ്രസ് ഗ്രൂപ്പ് പോര് കയ്യാങ്കളിയിലേക്ക്.


വർക്കല നിയോജക മണ്ഡലത്തിൽ കോൺഗ്രസ് ഗ്രൂപ്പ് പോരുമൂലം കെ.പി.സി.സി ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനം പള്ളിക്കൽ പഞ്ചായത്തിൽ കയ്യാങ്കളിയിൽ കലാശിച്ചു.പള്ളിക്കൽ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നിലയുറപ്പിച്ചിരുന്ന പോലീസ് സംഘം വളരെ പണിപ്പെട്ടാണ് ഇരുവിഭാഗത്തെയും പറഞ്ഞുവിട്ടത്. വർക്കല കഹാറിന്റെ നേതൃത്വത്തിൽ പുതുതായി സംഘടിപ്പിച്ച കെ.സി.വേണുഗോപാൽ ഗ്രൂപ്പ് ആണ് പള്ളിക്കലിലും വർക്കല നിയോജക മണ്ഡലത്തിലും പാർട്ടിയെ വിനാശത്തിലേക്ക് നയിക്കുന്നത് എന്നാണ് മറുപക്ഷത്തിന്റെ ആക്ഷേപം. ഔദ്യോഗിക പക്ഷം എന്ന നിലയിൽ വർക്കല കഹാർ അദ്ദേഹത്തിന്റെ ആജ്ഞാനവർത്തികളെ മാത്രം ഉൾപ്പെടുത്തിയാണ് പുതിയ മണ്ഡലം കമ്മിറ്റികൾക്കും നാവായിക്കുളം ബ്ലോക്ക് കമ്മിറ്റിയും രൂപം നൽകിയിരിക്കുന്നത്.മറുവശത്ത് നിന്നും ബി. ആർ. എം. ഷഫീറിനെ പോലുള്ള നേതാക്കളെ ഒരു പരിപാടികളിലും പങ്കെടുപ്പിക്കരുതെന്ന ണ് കെ.സി.വേണു ഗോപാൽ ഗ്രൂപ്പിന്റെ തീരുമാനം.അതിനെതിരെ വളരെക്കാലമായി പ്രതിഷേധം നീറിപ്പുകയുകയായിരുന്നു.ഏറ്റവും ഒടുവിൽ കെ.പി.സി.സി ആഹ്വാനപ്രകാരം പള്ളിക്കലിൽ നടന്ന പോലീസ് സ്റ്റേഷൻ മാർച്ച് വർക്കല കഹാറിനെ ഒഴിവാക്കിയതിന്റെ പ്രതികാരം എന്നോണം മണ്ഡലം പ്രസിഡന്റ് എ. എം. ഫാരി യെ തൽ സ്ഥാനത്തു നിന്നും നീക്കിയതാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. പ്രവർത്തകർ പ്രതിഷേധയോഗം ചേരുകയും കൂട്ടത്തോടെ കെ.പി.സി.സി,ഡി.സി.സി കൾക്ക് പരാതി നൽകുകയും ചെയ്തതിനെ തുടർന്ന് ജില്ലാതല കോർ കമ്മിറ്റിയിൽ നിന്നും കരകുളം കൃഷ്ണപിള്ള,ശരത്ചന്ദ്രപ്രസാദ്,പി.കെ. വേണുഗോപാൽ എന്നിവരെ പ്രശ്നപരിഹാരത്തിനായി ചുമതലപ്പെടുത്തി.ഇവർ നടത്തിയ അന്വേഷണത്തി നൊടുവിൽപുതുതായി താൽക്കാലിക ചുമതല നൽകിയ മുൻ സി.പി.എം നേതാവ് മുബാറക്കിനെ ചുമതല ഏറ്റെടുക്കുന്നതിൽ നിന്നും വിലക്കിയെങ്കിലും അദ്ദേഹം ബ്ലോക്ക് പ്രസിഡന്റ് അനീഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ചുമതല ഏറ്റതായി പ്രഖ്യാപിച്ചു.ജില്ലാതലത്തിലെ മൂന്നoഗ സമിതിയിൽ കെ.സി വേണുഗോപാലിന്റെ ഗ്രൂപ്പിൽ നിന്നും വർക്കല കഹാറിനെ കൂടി ഉൾപ്പെടുത്താത്ത പക്ഷം യാതൊരു ഒത്തുതീർപ്പിനും തയാറല്ലെന്ന് അദ്ദേഹത്തിന്റെ പക്ഷം പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. ഇതിനെതുടർന്ന് സമവായ ചർച്ചകൾ വഴിമുട്ടി. ഇതോടൊപ്പം 24. 9. 2025ലെ നിയോജകമണ്ഡലം കോർ കമ്മിറ്റി തീരുമാനപ്രകാരമാണ് മണ്ഡലം പ്രസിഡണ്ടിനെ മാറ്റിയതെന്ന് ഡി.സി.സി.പ്രസിഡന്റിന്റെ കത്തിനെതിരെ നിയോജകമണ്ഡലം കോർ കമ്മിറ്റിയിലെ 6 അംഗങ്ങൾ നിഷേധക്കുറുപ്പും നേതൃത്വത്തിനു നൽകിയിരുന്നു.നിലവിൽ വർക്കല നിയോജക മണ്ഡലത്തിൽ കെ.സി.വേണുഗോപാൽ ഗ്രൂപ്പിൽ പെട്ട വർക്കല കഹാർ,പി. എം.ബഷീർ,അഡ്വ. റിഹാസ് നാവായിക്കുളം ബ്ലോക്ക് പ്രസിഡണ്ട് അനീഷ് കുമാർ എന്നിവർ ഒഴികെയുള്ള,എ,ഐ ഗ്രൂപ്പുകളും നിഷ്പക്ഷരായ രണ്ടു ഡി.സി.സി ഭാരവാഹികളായ അഡ്വ. ബി. ഷാലിയും പി.വിജയനും ഉൾപ്പെടെ ഒരുഭാഗത്ത് സംഘടിച്ച് വർക്കല കഹാറിന്റെ ഏകപക്ഷീയ പ്രവർത്തനങ്ങൾക്കെതിരെ നേതൃത്വത്തിൽ കലാപമുയർത്തിയിരിക്കുകയാണ്. ഇതിനിടെയാണ് പുതിയ മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ രഹസ്യമായി മൂതലയിൽ നടത്താൻ ആരംഭിച്ച പ്രതിഷേധ പ്രകടനത്തെ പള്ളിക്കലിൽ നിന്നും നേതാക്കന്മാരെത്തി ചോദ്യം ചെയ്യുകയും തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തത്. വർക്കല കഹാറിനെ പള്ളിക്കലിൽ വഴി തടയുമെന്ന് ചില പ്രവർത്തകരുടെ ഭീഷണി നേരിടുന്നതിനായി അദ്ദേഹം പുതിയ പ്രതിരോധ സേന രൂപീകരിച്ച് മുന്നോട്ടു പോവുകയാണ്. പള്ളിക്കലിൽ ആരംഭിച്ച സംഘർഷം മറ്റു പഞ്ചായത്തുകളിൽ കൂടി വ്യാപിക്കാൻ ഇടയുള്ള തായും ഇങ്ങനെ സംഭവിക്കുന്ന പക്ഷം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു പഞ്ചായത്തിന്റെ പോലും ഭരണം ലഭിക്കാതെ പോകും എന്നുമുള്ള ആശങ്കയിലാണ് പാർട്ടി പ്രവർത്തകർ.നേതൃത്വം അടിയന്തിരമായി ഇടപെടണം എന്നാണ് ഇവരുടെ ആവശ്യം.

Latest

കഴക്കൂട്ടം ചന്തവിളയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.

കഴക്കൂട്ടം ചന്തവിളയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. സ്കൂട്ടർ...

കിളിമാനൂരില്‍ വാഹന അപകടത്തില്‍ ദമ്പതികള്‍ മരിച്ച സംഭവത്തിലെ മുഖ്യപ്രതി വിഷ്ണു പിടിയിലായി

കിളിമാനൂരില്‍ വാഹന അപകടത്തില്‍ ദമ്പതികള്‍ മരിച്ച സംഭവത്തിലെ മുഖ്യപ്രതി വിഷ്ണു പിടിയിലായി....

കലാനികേതൻകലാകേന്ദ്രം സ്നേഹാദരവ് നൽകി.

k കലാനികേതൻ കലാകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കലാപ്രതിഭകളെ ആദരിച്ചു.സംസ്ഥാന സ്കൂൾകലോൽസവത്തിലും മറ്റ് രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച...

മേലാറ്റിങ്ങൽ പേരാണത്ത് ആറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.

കടയ്ക്കാവൂർ: മേലാറ്റിങ്ങൽ പേരാണത്ത് ആറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി...

ആറ്റിങ്ങലില്‍ പ്ലസ് ടു വിദ്യാര്‍ഥി ജീവനൊടുക്കി.

ആറ്റിങ്ങല്‍ മുദാക്കല്‍ സ്വദേശി സിദ്ധാര്‍ഥാണ് മരിച്ചത്.കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു....

ആറ്റിങ്ങൽ സ്വദേശിയായ ഹെൽത്ത് ഇൻസ്പെക്ടർ ട്രെയിൻ തട്ടി മരിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ തച്ചൂർക്കുന്നു ഗീതഞ്‌ജലിയിൽ പ്രവീൺ (45) ആണ് മരിച്ചത്.ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ സേവനം...

സംസ്ഥാനസ്കൂൾ കലോൽസവത്തിൽ വരുംതലമുറകളുടെ എ.ഐ സാനിദ്ധ്യമായി അക്ഷിതിൻ്റെ പ്രകടനം

കലോൽസവങ്ങളിൽ മിന്നുന്ന പ്രകടനവുമായി അക്ഷിത് വീണ്ടും താരമായി. 64-ാമത് സംസ്ഥാന സ്കൂൾ...

നാവായിക്കുളത്ത് ഭാര്യയെ തലയ്ക്കടിച്ചുവീഴ്ത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചു

നാവായിക്കുളത്ത് ഭാര്യയെ തലയ്ക്കടിച്ചുവീഴ്ത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചു. കയ്‌പ്പോത്തുകോണം ലക്ഷ്മിനിവാസില്‍...

ജനുവരി 15ന് പ്രാദേശിക അവധി

തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച്‌ സംസ്ഥാനത്ത് ആറ് ജില്ലകള്‍ക്ക് അവധി...

കഴക്കൂട്ടം ചന്തവിളയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.

കഴക്കൂട്ടം ചന്തവിളയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന കൊല്ലം ചിതറ സ്വദേശി പ്രിൻസിലാല്‍(46) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ ചന്തവിള ആമ്പല്ലൂരില്‍ ആയിരുന്നു അപകടം. വിമാനത്താവളത്തില്‍ നിന്നും കൊട്ടാരക്കര...

കിളിമാനൂരില്‍ വാഹന അപകടത്തില്‍ ദമ്പതികള്‍ മരിച്ച സംഭവത്തിലെ മുഖ്യപ്രതി വിഷ്ണു പിടിയിലായി

കിളിമാനൂരില്‍ വാഹന അപകടത്തില്‍ ദമ്പതികള്‍ മരിച്ച സംഭവത്തിലെ മുഖ്യപ്രതി വിഷ്ണു പിടിയിലായി. ഇന്നലെ രാത്രിയാണ് ആറ്റിങ്ങല്‍ ഡിവൈഎസ്പി സ്‌ക്വാഡ് വിഷ്ണുവിനെ നെയ്യാറ്റിൻകരയില്‍ വെച്ച്‌ പിടികൂടിയത്.വിഷ്ണു സഞ്ചരിച്ച ജീപ്പ് ഭാര്യയെയും ഭർത്താവിനെയും ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു....

കലാനികേതൻകലാകേന്ദ്രം സ്നേഹാദരവ് നൽകി.

k കലാനികേതൻ കലാകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കലാപ്രതിഭകളെ ആദരിച്ചു.സംസ്ഥാന സ്കൂൾകലോൽസവത്തിലും മറ്റ് രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്കാണ് സ്നേഹാദരവ് നൽകിയത്.കലാനികേതൻ ചെയർമാൻഉദയൻ കലാനികേതൻആദരവ് സമർപ്പിച്ചു. അഭിജിത്ത് പ്രഭ അധ്യക്ഷനായി. നിതിൻ നാഗേഷ്, അക്ഷിത് തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here