ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിനിടെ കെഎസ്യു ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെയുള്ളവർക്ക് മർദനമേറ്റതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ വ്യാഴാഴ്ച (ഇന്ന്)
വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന പരിപാടിക്കിടെയാണ് ഗവര്‍ണര്‍ക്കെതിരെ കെഎസ്യു പ്രതിഷേധിച്ചത്. സംഘർഷത്തില്‍ കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദനമേറ്റിരുന്നു.
യുവമോര്‍ച്ച പ്രവർത്തകരാണ് തങ്ങളെ ആക്രമിച്ചതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസബന്ദ് പ്രഖ്യാപിച്ചതെന്നും കെഎസ്യു നേതാക്കള്‍ പറഞ്ഞു.