
നടിയെ ആക്രമിച്ച കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് 20 വർഷം തടവും അൻപത്തിനായിരം രൂപ പിഴയും കോടതി വിധിച്ചു.ഒന്നാം പ്രതി പള്‍സർ സുനിക്ക് ഐ ടി ആക്‌ട് പ്രകാരം മൂന്ന് വർഷം അധിക തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിരുന്നു.വീട്ടില്‍ അമ്മ മാത്രമേ ഉള്ളൂ എന്ന സുനിയുടെ വാദവും .മറ്റു കേസുകള്‍ ഒന്നുമില്ല അതിനാല്‍ വെറുതെ വിടണം എന്ന് രണ്ടാം പ്രതിയും പറഞ്ഞിരുന്നു.എന്നാല്‍ പരമാവധി ശിക്ഷയില്‍ കുറഞ്ഞ ശിക്ഷ തന്നെയാണ് കോടതി വിധിച്ചത്.നടിയുടെ ചിത്രങ്ങള്‍ വീഡിയോ എന്നിവ സൂക്ഷിച്ചതിനും പരസ്യമാക്കിയതിനുമാണ് സുനിക്ക് അധിക ശിക്ഷ ലഭിച്ചത്
