
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 255 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലൻഡിന് 19 ഓവറില്‍ 159 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ജസ്പ്രീത് ബുംറ നാലും അക്ഷർ പട്ടേല്‍ മൂന്നും ഹാർദിക് പാണ്ഡ്യയും വരുണ്‍ ചക്രവർത്തിയും അഭിഷേക് ശർമയും ഓരോ വിക്കറ്റും വീഴ്ത്തി.
ചരിത്രം എഴുതിയാണ് ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് അലമാരയിലെത്തിക്കുന്നത്. ഇതുവരെ ഒരു ആതിഥേയ ടീമും ടി20 ലോകകപ്പ് നേടിയിട്ടില്ല. തുടർച്ചയായ രണ്ട് തവണ ടി20 ലോകകപ്പ് നേടാനും ഇതുവരെ ആർക്കുമായിട്ടില്ല. എന്നാല്‍ ഈ ചരിത്രം തിരുത്തിയാണ് ഇന്ത്യ കപ്പ് നേടിയത്. ഇന്ത്യയെ ടി20 ലോകകപ്പിലേക്കെത്തുന്ന നായകന്മാരില് എംഎസ് ധോണി, രോഹിത് ശർമ എന്നിവരോടൊപ്പം പേര് ചേർക്കാനും സൂര്യകുമാർ യാദവിന് സാധിച്ചു. ടി20 ലോകകപ്പ് ഫെെനലിലെ ഏറ്റവും വലിയ ജയം കൂടിയാണിത്.
