തിരുവനന്തപുരം: പോത്തൻകോട് സ്വദേശികളായ പഞ്ചരത്‌നങ്ങളിൽ മൂന്ന് പേരുടെ കല്യാണം ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നു. ഉത്തര, ഉത്തമ, ഉത്ര എന്നിവരുടെ വിവാഹമാണ് ഇന്ന് നടന്നത്. 7.45 നും 8.15 നു ഇടയിലായിരുന്നു മുഹൂർത്തം.
അഞ്ചുപേരും ഒന്നിച്ചു പിറന്നതോടെയാണ് പഞ്ചരത്നങ്ങൾ വാർത്തകളിൽ ഇടം നേടുന്നത്. ഇതിൽ മൂന്നു സഹോദരിമാരാണ് നാളെ വിവാഹിതരായത്. ഫാഷൻ ഡിസൈനറായ ഉത്രയെ മസ്കത്തിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി കെ.എസ്.അജിത്കുമാറും ഓൺലൈൻ മാധ്യമപ്രവർത്തന രംഗത്തുള്ള ഉത്തരയെ കോഴിക്കോട് സ്വദേശിയായ മാധ്യമ പ്രവർത്തകൻ കെ.ബി.മഹേഷ് കുമാറും അനസ്തീസിയ ടെക്നിഷ്യൻ ആയ ഉത്തമയെ മസ്കത്തിൽ അക്കൗണ്ടന്റായ വട്ടിയൂർക്കാവ് സ്വദേശി ജി.വിനീതും താലികെട്ടിയത്.
കൊച്ചി അമൃത മെഡിക്കൽ കോളജിൽ അനസ്തീസിയ ടെക്നിഷ്യൻ ആയ ഉത്രജയുടെ വിവാഹം പിന്നീടു നടക്കും. വരൻ കുവൈത്തിൽ അനസ്തീസിയ ടെക്നിഷ്യനായ പത്തനംതിട്ട സ്വദേശി ടി. ആകാശാണ് വരൻ. ആകാശിന് ഇനിയും നാട്ടിലെത്താനായിട്ടില്ല. ഏക മകൻ ഉത്രജൻ കാരണവർ സ്ഥാനത്തു നിന്നു സഹോദരിമാരുടെ കൈ പിടിച്ചേൽപ്പിച്ചു.
പ്രേംകുമാർ-രമാദേവി ദമ്പതികളുടെ മക്കളായി 1995 നവംബർ 18 ന് നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് അഞ്ചു പേരുടെയും ജനനം. മക്കൾക്ക് ഒൻപതു വയസായപ്പോൾ അച്ഛൻ പ്രേംകുമാർ ജീവിതം അവസാനിപ്പിച്ചു. ഇതോടെ വൻ കടബാധ്യതയ്ക്കു നടുവിൽ നിസ്സഹായരായ അമ്മയെയും മക്കളെയും കേരളം ഹൃദയത്തോടു ചേർക്കുകയായിരുന്നു.
ജില്ലാ സഹകരണ ബാങ്ക് പോത്തൻകോട് ശാഖയിൽ രമാദേവിക്കു ജോലി നൽകിയിരുന്നു. ഇതിനിടെ രാമാദേവിയും രോഗബാധിതയായി. പേസ്മേക്കറിന്റെ സഹായത്തോടെയാണ് ഇപ്പോൾ ജീവൻനിലനിർത്തുന്നത്.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
https://www.facebook.com/varthatrivandrumonline/videos/400307897667913/