കോട്ടയം: പഠന, വിനോദയാത്ര കെഎസ്ആർടിസി ബസിൽ ആഘോഷമാക്കി വിളക്കുമാടം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്എസ്എൽസി വിദ്യാർഥികൾ. വടക്കഞ്ചേരി അപകടത്തെത്തുടർന്നാണ്, നേരത്തേ ബുക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസ് ഒഴിവാക്കി യാത്ര സർക്കാർ വാഹനത്തിലേക്കു മാറ്റിയത്. കെഎസ്ആർടിസി ഡിപ്പോ അധികൃതർ അധ്യാപകരെയും വിദ്യാർഥികളെയും നിരാശരാക്കിയില്ല.
പുതിയ ഫാസ്റ്റ് പാസഞ്ചർ ബസ് തന്നെ യാത്രയ്ക്കായി അനുവദിച്ചു.കാതടപ്പിക്കുന്ന ഹോണുകളും കണ്ണഞ്ചിപ്പിക്കുന്ന ലേസർ ലൈറ്റുകളും ഇല്ലാതിരുന്നിട്ടും കുട്ടികൾ സന്തുഷ്ടരായിരുന്നു. ഹൃദ്യമായ സംഗീതത്തിനൊപ്പം അവർ ചുവടു വയ്ക്കുകയും പാട്ടു പാടുകയും ചെയ്തു.30 കുട്ടികളും 5 അധ്യാപകരുമാണ് വാഗമണ്ണിലേക്കുള്ള യാത്രയിൽ ഉണ്ടായിരുന്നത്. വിദ്യാർഥികളുടെ പഠന, വിനോദയാത്ര കെഎസ്ആർടിസി ബസിലേക്ക് ചുവടു മാറുന്നതിന്റെ തുടക്കമാണിതെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു.
iphone 14 Pro Max || Review || CITY MOBILES ATTINGAL
https://www.facebook.com/varthatrivandrumonline/videos/747556379669881