തൃപ്പൂണിത്തുറയിൽ നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിച്ച ഇലക്ട്രീഷൻ പോലീസിന്‍റെ പിടിയിലായി

കൊച്ചി: തൃപ്പൂണിത്തുറയിൽ നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിച്ച ഇലക്ട്രീഷൻ പോലീസിന്‍റെ പിടിയിലായി. പെരുമ്പാവൂർ, അകനാട്, കീഴില്ലം ഗവൺമെന്‍റ് എൽപി സ്കൂളിന് സമീപം താമസിക്കുന്ന ശ്രീജിത്തിനെയാണ് ഹിൽപാലസ് പോലീസ് ഇൻസ്പെക്ടർ വി. ഗോപകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

തൃപ്പൂണിത്തുറ എസ് എൽ ജംഗ്ഷന് സമീപമുള്ള ആയൂർവേദ ആശുപത്രിയിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.00 മണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഈ ആശുപത്രിയിലെ ഇലക്ട്രീഷനാണ് ശ്രീജിത്ത്. നഴ്സ് ഭക്ഷണ ശേഷം വിശ്രമിക്കുമ്പോൾ നഴ്സിങ് സ്റ്റേഷനിലെത്തിയ ശ്രീജിത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ റൂം പുറത്തു നിന്ന് ലോക്ക് ചെയ്ത ശേഷം നഴ്സിനു നേരെ അതിക്രമം കാട്ടുകയായിരുന്നു.നഴ്സിങ് സ്റ്റേഷനിൽ നിന്നും ബലം പ്രയോഗിച്ച് അടുത്തുള്ള റൂമിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയാണ് പ്രതി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. പ്രതിയുടെ കൈയ്യിൽ നിന്നും കുതറി മാറിയ നഴ്സ് ഓടി രക്ഷപെടുകയായിരുന്നു. തുടർന്ന് പ്രശ്നം വഷളാകുമെന്നു മനസിലായ പ്രതി വെള്ളിയാഴിച രാവിലെ ഹോസ്പിറ്റലിൽ എത്തി നഴ്സിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇയാളുടെ കൈവശമുള്ള മൊബൈൽ ഫോണിൽ തോക്കിന്‍റെയും വാളിന്‍റെയും ചിത്രങ്ങൾ കാണിച്ച് അതൊക്കെ തന്‍റെ കാറിലുണ്ടെന്നും നടന്ന സംഭവങ്ങൾ പുറത്തറിയിച്ചാൽ അതൊക്കെ ഉപയോഗിക്കേണ്ടി വരും എന്നു പറഞ്ഞായിരുന്നു ഭീഷണി. തുടർന്ന് നഴ്സ് വിവരം ഭർത്താവിനോട് പറയുകയും ഭർത്താവ് വിവരം പോലീസിൽ അറിയിക്കുകയുമായിരുന്നു.

Latest

തിരുവനന്തപുരം പാറശ്ശാല കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം പാറശ്ശാല കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊറ്റാമം...

വർക്കലയിൽ ഗൃഹനാഥനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി.

വർക്കലയിൽ ഗൃഹനാഥനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി. കരുനിലക്കോട് സ്വദേശി സുനിൽദത്ത്(57) ആണ് വെട്ടേറ്റ്...

ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ എല്ലാം പൂർത്തിയായി.

ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ എല്ലാം പൂർത്തിയായി. തലസ്ഥാന നഗരിയിലേക്ക് ഭക്തർ ഒഴുകിയെത്തി...

ആറ്റുകാല്‍ പൊങ്കാല: സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ.

സ്ഥിരം ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പുകളും സമയ പുനഃക്രമീകരണവും പ്രഖ്യാപിച്ചു 13ന് പുലര്‍ച്ചെ 1.30ന്...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!