വർക്കലയിൽ ഗൃഹനാഥനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി.

0
24

വർക്കലയിൽ ഗൃഹനാഥനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി. കരുനിലക്കോട് സ്വദേശി സുനിൽദത്ത്(57) ആണ് വെട്ടേറ്റ് മരിച്ചത്. ഇയാളുടെ സഹോദരി ഉഷാകുമാരിക്കും വെട്ടേറ്റു. സുനിൽദത്തിന്റെ സഹോദരീ ഭർത്താവ് ഷാനിയും സുഹൃത്തുക്കളുമാണ് ആക്രമിച്ചത്.ഇന്ന് ൈ വൈകുന്നേരം 5 മണിയോടു കൂടിയായിരുന്നു സംഭവം, തലയ്ക്ക് വെട്ടേറ്റ ഉഷാകുമാരിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉഷാകുമാരിയും ഭർത്താവ് ഷാനിയും അകന്ന് കഴിയുകയായിരുന്നു. ഇതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്.