ഡൽഹി ഭാഗീരഥ മാർക്കറ്റിൽ വൻ തീ പിടുത്തം. വ്യാഴാഴ്ച രാത്രിയാണ് തീ പടർന്നു തുടങ്ങിയത്. 40 ഫയർ എൻജിനുകൾ രംഗത്തുണ്ടെന്നും തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ലെന്ന് ഫയർ സർവീസ് ഡയറക്ടർ അതുൽ ഗാർഗ് പറഞ്ഞു. വൈകാതെ തീ നിയന്ത്രണവിധേയമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് സ്ഥലത്തെത്തിയ മുൻ ആരോഗ്യമന്ത്രി ഡോ.ഹർഷ വർധനും പ്രതികരിച്ചു. തീപിടിത്തമുണ്ടായ കെട്ടിടത്തിന്റെ രണ്ടുനിലകൾക്ക് തകരാർ സംഭവിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തലസ്ഥാനത്തിന്റെ മുഖം മിനുക്കാൻ റിങ്റോഡ് പദ്ധതിയും, വിഴിഞ്ഞം-നാവായിക്കുളം റിങ്റോഡ് പദ്ധതിയെക്കുറിച്ച് കൂടുതലറിയാം
https://www.facebook.com/varthatrivandrumonline/videos/716913406086020