പൈലറ്റാകാൻ കൊതിച്ച ഏകമകന്റെ ഓർമക്കായി ജന്മദിനത്തിൽ ചെറുവിമാനത്തിന്റെ മാതൃക സ്ഥാപിച്ച് പിതാവ്. രാമക്കൽമേട് കണ്ണാട്ട് സത്യനാണ് മകൻ സനത്തിന്റെ ഓർമക്കായി രാമക്കൽമേട്ടിലെ ഹോം സ്റ്റേയിൽ വിമാന മാതൃക സ്ഥാപിച്ചത്. പൈലറ്റാകണമെന്നായിരുന്നു സനത്തിന്റെ മോഹം. പക്ഷേ, വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി എം.ബി.ബി.എസിന് ചേരേണ്ടിവന്നു. കോയമ്പത്തൂരിൽ പഠിച്ചുകൊണ്ടിരിക്കെ 2008 സെപ്റ്റംബർ 28ന് സുഹൃത്തുക്കളോടൊപ്പം വിനോദയാത്ര പോയ സനത്ത് മീൻവല്ലം വെള്ളച്ചാട്ടത്തിൽ വീണ് മരിക്കുകയായിരുന്നു.മകന് ഏറ്റവും മികച്ച സ്മാരകം എന്ന നിലയിലാണ് വിമാനത്തിന്റെ മാതൃക സ്ഥാപിക്കുന്നതിനെക്കുറിച്ച് സത്യൻ ചിന്തിച്ചത്. 20 അടി നീളവും 19 അടി വീതിയുമുള്ള വിമാനം സനത്തിന്റെ ജന്മദിനമായ ഡിസംബർ 26നാണ് സ്ഥാപിച്ചത്.
ഈ ക്രിസ്തുമസും ന്യൂഇയറും കളറാക്കാൻ പൂജയും ഒപ്പം കൈ നിറയെ ഓഫറുകളും
https://www.facebook.com/varthatrivandrumonline/videos/497720782463157