71-ാമത് നാഷണല്‍ ഫിലിം അവാർഡ്സില്‍ മലയാളത്തിന് മികച്ച നേട്ടം. മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം ഉർവശി സ്വന്തമാക്കിയപ്പോള്‍, മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കിയത് വിജയരാഘവനാണ്ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഉർവശിയ്ക്ക് പുരസ്കാരം. അതേസമയം, പൂക്കാലത്തിലൂടെ വിജയരാഘവൻ മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കി.
ഉർവശി, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി ഒരുക്കിയ ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി.