രോഹിത്തും കൊഹ്‌ലിയും തിളങ്ങി, ഇൻഡ്യക് വിജയം പരമ്പര നേടി.

ആസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഓസീസ് ഉയർത്തിയ 287 റൺസ് വിജയലക്ഷ്യം 15 പന്ത് ബാക്കിനിൽക്കെ ഇന്ത്യ നേടി. ഇന്ത്യക്ക് വേണ്ടി രോഹിത് ശർമ്മയും ക്യാപ്റ്റൻ വിരാട് കൊഹ്ലിയും മികച്ച രീതിയിലാണ് ബാറ്റേന്തിയത്. 128 പന്തുകൾ നേരിട്ട രോഹിത് ആറു സിക്‌സും എട്ടു ഫോറുമടക്കം 119 റൺസെടുത്താണ് പുറത്തായത്. ശ്രേയാസ് അയ്യർ 44 റൺസെടുത്ത് പുറത്താകാതെ നിന്നു.

കൊഹ്ലി 91 പന്തിൽ 89 റൺസെടുത്ത് മത്സരത്തിന്റെ അവസാന ഘട്ടത്തിലാണ് പുറത്തായത്. നേരത്തെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ആസ്‌ട്രേലിയ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുത്തു. സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിന്റെ മികവിലാണ് കങ്കാരുപ്പട 286 റൺസിലെത്തിയത്. 132 പന്തുകള്‍ നേരിട്ട സ്മിത്ത് ഒരു സിക്‌സും 14 ഫോറുമടക്കം 131 റണ്‍സെടുത്തു. അലക്‌സ് കാരി (35), ഡേവിഡ് വാർണര്‍ (3), ആരോണ്‍ ഫിഞ്ച് (19), മിച്ചല്‍ സ്റ്റാർക്ക് (0), ആഷ്ടണ്‍ ടേണർ (4), പാറ്റ് കമ്മിൻസ് (0), ആദം സാംപ (1) എന്നിങ്ങനെയാണ് മറ്റു ഓസീസ് ബാറ്റ്സ്മാൻമാരുടെ സംഭാവന.മുഹമ്മദ് ഷമി ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റ് നേടി. രവീന്ദ്ര ജഡേജ രണ്ടും കുൽദീപ് യാദവ്, നവ്ദീപ് സെയ്‌നി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഈ മത്സരം വിജയിച്ചതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി.

Latest

പിരപ്പമൺ പാടശേഖരം റിപ്പോർട്ട് പ്രകാശനം ചെയ്തു

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തയ്യാറാക്കിയ നെൽകൃഷിയും ടൂറിസവും ജനകീയ പങ്കാളിത്തത്തോടെ - പിരപ്പമൺ...

തിരുവനന്തപുരം ഡിസിസി പ്രസിഡൻറ് പാലോട് രവി രാജിവെച്ചു.

തിരുവനന്തപുരം ഡിസിസി പ്രസിഡൻറ് പാലോട് രവി രാജിവെച്ചു. വിവാദ ഫോണ്‍ സംഭാഷണത്തിന്...

കണ്ണൂര്‍ ജില്ലയില്‍ ജാഗ്രതനിര്‍ദ്ദേശം ; ഗോവിന്ദച്ചാമി ജയില്‍ ചാടിയത് പുലര്‍ച്ചെ 1.15 ന്.

കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയത് പുലർച്ചെ...

ആറാട്ടുകടവിലെ ബലിതർപ്പണം

പൂവത്തറ തെക്കത് ദേവീക്ഷേത്ര ആറാട്ടുകടവിലെ ബലിതർപ്പണത്തിൽ ആയിരങ്ങൾ പങ്കെടുത്തു ....

കർക്കിടക വാവ് ബലി

ഇടക്കോട് ആനൂപ്പാറ പൂവത്തറ തെക്കത് ദേവി...

കർക്കിടക വാവ് ബലി

ഇടക്കോട് ആനൂപ്പാറ പൂവത്തറ തെക്കത് ദേവി ക്ഷേത്ര ആറാട്ടുകടവിൽ...

വി.എസിനെതിരെ അധിക്ഷേപകരമായ പോസ്റ്റ് അധ്യാപകനെ നഗരൂർ പോലീസ് അറസ്റ്റ് ചെയ്തു.

ആറ്റിങ്ങൽ:വി.എസി അച്യുതാനന്ദനെതിരെ അധിക്ഷേപകരമായ പോസ്റ്റ് ഇട്ട അധ്യാപകനെ നഗരൂർ പോലീസ്...

മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതുഅവധി...

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു.

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു....

ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ അറസ്റ്റിൽ, ലക്ഷങ്ങളുടെ നാശം, പോലീസിനെയും ആക്രമിച്ചു

ആറ്റിങ്ങൽ : ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച് ചികിത്സാ ഉപകരണങ്ങൾ നശിപ്പിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിൽ. വെയിലൂർ ശാസ്തവട്ടം അയ്യൻ ക്ഷേത്രത്തിന് സമീപം ആലുവിള വീട്ടിൽ കരീം ഭായ്...

ആറ്റിങ്ങൽ മൂന്നുമുക്കിൽ ആംബുലൻസ് ഇടിച്ചുണ്ടായ അപകടത്തിൽ വഴിയാത്രകാരന് ദാരുണാന്ത്യം

ആറ്റിങ്ങൽ: ദേശീയ പാതയിൽ ആറ്റിങ്ങൽ മൂന്നു മുക്കിനു സമീപം ആംബുലൻസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരണപ്പെട്ടു. കിഴുവിലം വലിയകുന്ന് പുതുവൽ പുത്തൻ വീട്ടിൽ വിജയൻ( 53 )ആണ് മരിച്ചത്. ഇന്ന് രാത്രി...

പിരപ്പമൺ പാടശേഖരം റിപ്പോർട്ട് പ്രകാശനം ചെയ്തു

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തയ്യാറാക്കിയ നെൽകൃഷിയും ടൂറിസവും ജനകീയ പങ്കാളിത്തത്തോടെ - പിരപ്പമൺ പാടശേഖരം റിപ്പോർട്ട് വി.കെ പ്രശാന്ത് എം എൽ എ പ്രകാശനം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ വികസന...
error: Content is protected !!