ഗവർണർക്ക് വീണ്ടും ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി. കേരള സര്‍വ്വകലാശാല സെനറ്റില്‍ നിന്നും പുറത്താക്കിക്കൊണ്ടുള്ള ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് 15 അംഗങ്ങൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. ഗവര്‍ണ്ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും നാമനിര്‍ദ്ദേശം പിന്‍വലിക്കാന്‍ ചാന്‍സലര്‍ക്ക് നിയമപരമായ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സെനറ്റംഗങ്ങള്‍ കോടതിയെ സമീപിച്ചത്.