മഹാരാഷ്ട്രയിലെ പുണെയിൽ നിയന്ത്രണംവിട്ട ടാങ്കർ ലോറി നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ 48 വാഹനങ്ങൾ തകർന്നു. 15 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ 10 പേരുടെ പരിക്ക് നിസാരമാണ്. ആളപായമില്ല.
ഞായറാഴ്ച രാത്രിയിൽ പുണെ -ബംഗളൂരു പാതയിൽ നവാലെ പാലത്തിലാണ് കൂട്ടയിടി നടന്നത്. ലോറിയുടെ ബ്രേക്ക് പോയതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക കണ്ടെത്തൽ. കൂട്ടയിടിയിൽ തകർന്ന വാഹനങ്ങളിൽ 22 കാറുകളും ഒരു ഓട്ടോറിക്ഷയും ഉൾപ്പെടുന്നു.
ആറാം കിരീടം ലക്ഷ്യമാക്കി ബ്രസീൽ
https://www.facebook.com/varthatrivandrumonline/videos/501646858674127