തിരുവല്ല പീരുകുഴിപടിഞ്ഞാറേ വയലിൽ അഭിലാഷ് ഭവനിൽ അനിത (29)യാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെ വാളകം പൊടിയിട്ടു വിള ഗവ.എൽ പി.സ്കൂളിന് സമീപമാണ് അപകടം നടന്നത് .അഞ്ചലിൽ നിന്നും വാളകത്തേക്ക് പോയതായിരുന്നു ഓട്ടോ. അഞ്ചൽ ആർ.ഒ ജംഷനിലെ സ്റ്റാൻ്റിലെ താണ് ഓട്ടോ.
എതിരെ വന്ന മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ റോഡിൽ മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനിതയെ ഓടിക്കൂടിയ നാട്ടുകാർ അതു വഴിയെത്തിയ കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും കാറുടമ അനുവദിച്ചില്ല. എങ്കിലും തൊട്ടുപിന്നാലെയെത്തിയ മറ്റൊരു കാറിൽ കയറ്റി കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. ഡ്രൈവർ അലയമൺ സ്വദേശിയായ രാജേഷ് (24) കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചൽ പൊലീസ് കേസെടുത്തു.
ആറാം കിരീടം ലക്ഷ്യമാക്കി ബ്രസീൽ
https://www.facebook.com/varthatrivandrumonline/videos/501646858674127