ചെന്നൈ: ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ സന്തോഷവാര്‍ത്ത പങ്കുവെച്ച് നയന്‍താരയും വിഘ്‌നേഷ് ശിവനും. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് താരങ്ങള്‍ ഈ വിശേഷം പങ്കുവെച്ചത്. “നയനും ഞാനും അമ്മയും അപ്പയുമായിരിക്കുന്നു. ഞങ്ങള്‍ക്ക് രണ്ട് ആണ്‍കുട്ടികള്‍ ജനിച്ചിരിക്കുകയാണ്. ഞങ്ങളുടെ എല്ലാ പ്രാര്‍ഥനയും, ഞങ്ങളുടെ പിതാമഹന്‍മാരുടെ ആശിര്‍വാദവും ഒത്തുചേര്‍ന്ന് ഞങ്ങള്‍ക്കായി രണ്ട് കണ്‍മണികള്‍ പിറന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ ഏവരുടേയും അനുഗ്രഹം തേടുന്നു”. വിഘ്‌നേഷ് കുറിച്ചു.