തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എ.എ. റഹീം എം.പിയെ നിയോഗിക്കാൻ പാർട്ടി തീരുമാനിച്ചു.

തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എ.എ. റഹീം എം.പിയെ നിയോഗിക്കാൻ പാർട്ടി തീരുമാനിച്ചു. നിലവിലെ സെക്രട്ടറിയായിരുന്ന വി.ജോയ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വർക്കല മണ്ഡലത്തില്‍ നിന്ന് സി.പി.എം സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് ഈ പുതിയ നിയമനം ഉണ്ടായത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച നിർണ്ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

വർക്കല മണ്ഡലത്തില്‍ വി. ജോയിയെ അല്ലാതെ മറ്റൊരു സ്ഥാനാർത്ഥിയെ പരിഗണിക്കുന്നത് മണ്ഡലത്തിലെ വിജയസാധ്യതയെ ബാധിക്കുമെന്ന വിലയിരുത്തല്‍ പാർട്ടിയിലുണ്ടായിരുന്നു. മണ്ഡലം നിലനിർത്താൻ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം അനിവാര്യമാണെന്ന പൊതുവികാരം ഉയർന്നതോടെ, ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കി അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കാൻ പാർട്ടി നേതൃത്വം നിർദ്ദേശിക്കുകയായിരുന്നു.

തിരുവനന്തപുരം ജില്ലയില്‍ സി.പി.എം കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ ഒൻപതിടത്തും സിറ്റിങ് എം.എല്‍.എമാരെ തന്നെ നിലനിർത്താനാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അംഗീകാരം നല്‍കിയത്. വി. ശിവൻകുട്ടി (നേമം), ഒ.എസ്. അംബിക (ആറ്റിങ്ങല്‍), ഡി.കെ. മുരളി (വാമനപുരം), കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം), വി.കെ. പ്രശാന്ത് (വട്ടിയൂർക്കാവ്), ജി. സ്റ്റീഫൻ (അരുവിക്കര), സി.കെ. ഹരീന്ദ്രൻ (പാറശാല), ഐ.ബി. സതീഷ് (കാട്ടാക്കട), കെ. ആൻസലൻ (നെയ്യാറ്റിൻകര) എന്നിവരാണ് സ്ഥാനാർത്ഥി പട്ടികയിലുള്ളത്. അഞ്ചാം തീയതി ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.

Latest

വായനദിനാചരണം നടന്നു..

മുദാക്കൽ, പുകയിലത്തോപ്പ് ഡി. എ എം യു.പി സ്കൂളിൽ വായനദിന ആഘോഷം...

ജി. വി. ആർ. എം. യു. പി സ്കൂളിലെ വായന ദിനചാരണം.

കിഴുവിലം ജി.വി.ആർ.എം. യു.പി.സ്കൂളിൽ ജൂൺ 19-ന് വായനദിനാചരണം വിവിധ പരിപാടികളോടെ...

കേരള ബജറ്റ് 2026,UDF സര്‍ക്കാറിൻ്റെ കന്നി ബജറ്റ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

ധവള പത്രത്തിലെ കണക്കുകള്‍ ഉദ്ധരിച്ചാണ് ബജറ്റ് പ്രസംഗം ആരംഭിച്ചത്. കിഫ്ബിയെ ശക്തമായി വിമർശിക്കുകയും...

നെയ്യാറ്റിൻകരയിൽ കെഎസ്‌ആര്‍ടിസി ബസ് കാറിലേക്ക് ഇടിച്ചുകയറി 26 കാരന് ദാരുണാന്ത്യം

തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച്‌ ദരുണ അപകടം.അപകടത്തില്‍ കാർ...

പ്രിയദര്‍ശിനി പദ്ധതിക്ക് തുടക്കം: കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ ഇനി സ്ത്രീകള്‍ക്ക് യാത്ര സൗജന്യം.

സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസി ഓർഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദർശിനി പദ്ധതിക്ക്...

മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; ആറ്റിങ്ങൽ സ്വദേശി പിടിയിൽ.

ആറ്റിങ്ങൽ : മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും വധിക്കുമെന്ന് ഫോൺ മുഖേന ഭീഷണി മുഴക്കിയ...

തിരുവനന്തപുരത്ത് മൂന്നു കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു.

തിരുവനന്തപുരത്ത് മൂന്നു കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. തോന്നക്കല്‍, ചാക്ക, പുത്തന്‍തോപ്പ് എന്നിവിടങ്ങളിലാണ്...

പ്ലസ്ടു വിജയികൾക്ക് അനുമോദനവും പരിസ്ഥിതി ദിനാചരണവും.

ആറ്റിങ്ങൽ: ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2026 മാർച്ചിൽ നടന്ന പ്ലസ്...

തിരുവനന്തപുരത്ത് കുടുംബവഴക്ക് കൊലപാതകത്തില്‍ കലാശിച്ചു; മക്കളുടെ മുന്നില്‍ വച്ച്‌ ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് ഒളിവില്‍.

നാലാഞ്ചിറയില് കുടുംബവഴക്കിനെ തുടര്ന്ന് വീട്ടമ്മയെ ഭര്ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഹസീന ബീവി...

കോഴിക്കോട് നടന്ന ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ കെ. രാജേന്ദ്രന് പുരസ്ക്കാരം.

മലബാർ സൗഹൃദ വേദിയുടെ ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച...

വായനദിനാചരണം നടന്നു..

മുദാക്കൽ, പുകയിലത്തോപ്പ് ഡി. എ എം യു.പി സ്കൂളിൽ വായനദിന ആഘോഷം കവിയും സാഹിത്യകാരന്യമായ കെ.രവികുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർചന്ദ്ര മോഹൻ വായനദിന സന്ദേശം നൽകി.കെ.എസ്. സുകേഷ് അധ്യക്ഷനായി. അധ്യാപികമാരായ മഞ്ജുള, സിന്ധു...

ജി. വി. ആർ. എം. യു. പി സ്കൂളിലെ വായന ദിനചാരണം.

കിഴുവിലം ജി.വി.ആർ.എം. യു.പി.സ്കൂളിൽ ജൂൺ 19-ന് വായനദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ലേഖ നിർവഹിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും പ്രശസ്ത കവിയും അദ്ധ്യാപകനുമായ തണുവനാചാരി...

കേരള ബജറ്റ് 2026,UDF സര്‍ക്കാറിൻ്റെ കന്നി ബജറ്റ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

ധവള പത്രത്തിലെ കണക്കുകള്‍ ഉദ്ധരിച്ചാണ് ബജറ്റ് പ്രസംഗം ആരംഭിച്ചത്. കിഫ്ബിയെ ശക്തമായി വിമർശിക്കുകയും കിഫ്ബി പദ്ധതികള്‍ക്ക് ഫണ്ട് കണ്ടെത്തേണ്ട ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തെ തുറമുഖ നഗരമാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണ് ആദ്യ പ്രഖ്യാപനം....

LEAVE A REPLY

Please enter your comment!
Please enter your name here